വെറും രണ്ട് ചേരുവകൾ ഉപയോഗിച്ച് പുഡ്ഡിംഗ് തയ്യാറാക്കാം. പാല് വേണ്ട

വെറും രണ്ട് ചേരുവകൾ ഉപയോഗിച്ച് ഒരു അടിപൊളി സോഫ്റ്റ് ആയ പുഡ്ഡിംഗ് തയ്യാറാക്കാം. പാൽ ഒന്നും ഉപയോഗിക്കാതെ തന്നെ ക്രീമി ആയിട്ടുള്ള ഈ പുഡ്ഡിംഗ് തയ്യാറാക്കാൻ സാധിക്കും. ഈ പുഡ്ഡിംഗ് എങ്ങനെ ഉണ്ടാക്കാം എന്നും, ഇതിലേക്ക് ആവശ്യമായ ചേരുവകൾ എന്തെല്ലാം എന്നും കീഴെ നൽകിയിരിക്കുന്നു.

ഒരു ബൗളിലേക്ക് മൂന്നു കോഴി മുട്ട പൊട്ടിച്ചൊഴിക്കുക. ഇതിലേക്ക് 200 ഗ്രാം മിൽക്ക് മെയ്ഡ് ഒഴിക്കുക. ഇവ രണ്ടും ചേർത്ത് നന്നായി മിക്സ് ചെയ്ത് എടുക്കുക. ഇതോടൊപ്പം ഫ്ലേവർ ആവശ്യമെങ്കിൽ വാനില എസ്സെൻസ് ചേർക്കാവുന്നതാണ്. ഈ പുഡ്ഡിംഗ് ആവിയിലാണ് വേവിച്ചെടുക്കുന്നത്.

ഇതിനായി ഒരു കേക്ക് ടിൻ അല്ലെങ്കിൽ മറ്റൊരു സ്റ്റീലിന്റെ ബൗളിൽ എല്ലാ വശത്തും നെയ്യ് തേച്ച് പിടിപ്പിക്കുക. ഇതിലേക്ക് നേരത്തെ തയ്യാറാക്കി വെച്ചിരിക്കുന്ന മിക്സ് മൊത്തം ഒഴിക്കുക. ശേഷം ഇഡലി പാത്രത്തിൽ ഈ ടിന്ന് ഇറക്കി വെച്ച് അര മണിക്കൂർ അടച്ച് വെച്ച് ആവി കേറ്റി വേവിക്കുക.

തീ ചുരുക്കി വെച്ച് വേണം ആവി കേറ്റാൻ. അര മണിക്കൂറിന് ശേഷം ഇത് പുറത്തെടുത്ത് മറ്റൊരു പാത്രത്തിലേക്ക് മാറ്റി മുറിച്ച് കഴിക്കാവുന്നതാണ്. ചൂടാറിയതിന് ശേഷം വേണം കഴിക്കാൻ. വളരെ എളുപ്പം വെറും രണ്ട് ചേരുവുകൾ ഉപയോഗിച്ച് തയ്യാറാക്കിയ ഈ പുഡ്ഡിംഗ് നിങ്ങൾക്ക് തീർച്ചയായും ഇഷ്ട്ടപെടും.

Credits : she book