സ്വാദിഷ്ടവും വ്യത്യസ്തവുമായ നാരങ്ങ വെള്ളം തെയ്യാറാക്കാം. വളരെ എളുപ്പം.

നാരങ്ങ വെള്ളം കുടിക്കാത്തവരായി നമ്മളെല്ലാവരും കാണില്ല. ദാഹത്തിനു വേണ്ടിയും ഉഷാറിന് വേണ്ടിയും അതേപോലെതന്നെ സ്വാദിനു വേണ്ടിയും നാരങ്ങ വെള്ളം കുടിക്കുന്നവരുണ്ട്. പലവിധത്തിലുള്ള നാരങ്ങവെള്ളം ഇന്ന് ലഭിക്കുന്നതാണ്. എന്നാൽ ഇത് ലഭിക്കണമെങ്കിൽ പല കടകളിലും ചെല്ലണമെന്ന് മാത്രം.

അതുകൊണ്ടുതന്നെ വീട്ടിലിരുന്ന് വളരെ എളുപ്പത്തിൽ സ്വാദിഷ്ടമായ ഒരു നാരങ്ങവെള്ളം ഉണ്ടാക്കാൻ പഠിച്ചാലോ. ഇതിനായി ആവശ്യമായ ചേരുവകളും എങ്ങനെ ഉണ്ടാക്കാം എന്നും കീഴെ നൽകിയിരിക്കുന്നു. ഒരു വലിയ നാരങ്ങ മൊത്തത്തിൽ പിഴിഞ്ഞ് ഒരു മിക്സിയുടെ ജാറിലേക്ക് ഒഴിക്കുക. കുരു എടുത്തു കളയാൻ ശ്രദ്ധിക്കണം.

ഇതിലേക്ക് നാല് ടേബിൾ സ്പൂൺ പഞ്ചസാര ചേർക്കുക. മധുരം കൂടുതൽ വേണ്ടവർക്ക് ആവശ്യാനുസരണം പഞ്ചസാരയുടെ അളവ് കൂട്ടുകയും കുറയ്ക്കുകയും ചെയ്യാവുന്നതാണ്. ഇതിലേക്ക് 3 ഏലയ്ക്ക ചേർക്കുക. ഇതോടൊപ്പം ഒന്നര ടേബിൾസ്പൂൺ മിൽക്ക് മെയ്ഡ് ചേർക്കുക.

ഇതോടൊപ്പം മൂന്നു അണ്ടിപ്പരിപ്പും ഒരു ഗ്ലാസ് തണുത്ത വെള്ളവും ചേർത്ത് നന്നായി മിക്സിയിൽ അരച്ച് എടുക്കുക. ഈ വെള്ളം മറ്റൊരു ഗ്ലാസിലേക്ക് അരിപ്പ ഉപയോഗിച്ച് പകർത്തി കുടിക്കാവുന്നതാണ്. വളരെ എളുപ്പം നാരങ്ങ വെള്ളം സ്വാദിഷ്ടമായ രീതിയിലും, ആരോഗ്യകരമായ രീതിയിലും തയ്യാറായിരിക്കുകയാണ്.

Credits : ഉമ്മച്ചിന്റെ അടുക്കള by shereena

x