റവയും മുട്ടയും ഉണ്ടോ? ഒരു അടിപൊളി പുഡിങ് ഉണ്ടാക്കാം.

റവയും പാലും മുട്ടയും ഉപയോഗിച്ച് ഒരു അടിപൊളി പുഡിങ് ഇന്ന് ഉണ്ടാക്കാം. വളരെ എളുപ്പത്തിൽ വേറെ കെമിക്കൽസ് ഒന്നും ചേർക്കാതെ ഉണ്ടാക്കുന്ന ഈ പുഡിങ് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. ഇതിനായി അടുപ്പിൽ ഒരു വലിയ പാൻ വച്ച് അതിലേക്ക് രണ്ട് കപ്പ് പാൽ ഒഴിക്കുക.

പാൽ നന്നായി ചൂടായ ശേഷം ഇതിലേക്ക് അര ടീസ്പൂൺ നെയ്യ് ചേർത്ത് കൊടുക്കുക. ഇത് നന്നായി മിക്സ് ചെയ്ത ശേഷം കാൽകപ്പ് പഞ്ചസാര ചേർക്കുക. പഞ്ചസാര നന്നായി അലിഞ്ഞ് കഴിയുമ്പോൾ ഇതിലേക്ക് ഒന്നര ടേബിൾസ്പൂൺ റവയാണ് ചേർക്കേണ്ടത്. അരക്കപ്പ് പാലിന് ഒന്നര ടേബിൾസ്പൂൺ റവ ആണ് കണക്ക്. റവ കൂടി ചേർത്ത ശേഷം ഇത് നന്നായി മിക്സ് ചെയ്യുക.

ഇത് ഒന്നു കുറുകിവരുമ്പോൾ ഫ്ലെയിം ഓഫ് ചെയ്തു ഇത് തണുക്കാനായി വയ്ക്കുക. തണുത്തശേഷം ഒരു മിക്സിയുടെ ജാറിലേക്ക് മാറ്റി അതിലേക്ക് രണ്ട് മുട്ട കൂടി പൊട്ടിച്ചൊഴിക്കുക. ഇതിലേക്ക് ഒരു ടീസ്പൂൺ വാനില എസൻസ് കൂടെ ചേർക്കുക. വാനില എസൻസ് ഇല്ലെങ്കിൽ ഏലക്കാ പൊടിച്ചത് അര ടീസ്പൂൺ ചേർത്താൽ മതിയാകും. ഇനി ഇത് മിക്സിയിൽ നന്നായി ബ്ലൻഡ് ചെയ്തെടുക്കുക.

ഈ പുഡിങ് ആവിയിൽ ആണ് തയ്യാറാക്കി എടുക്കുന്നത്. അതിനായി ഇഷ്ടമുള്ള കുഴിയുള്ള ഒരു പാത്രത്തിൽ അല്പം നെയ്യ് ഒഴിച്ച് എല്ലായിടത്തും പുരട്ടി അതിനുശേഷം അതിലേക്ക് തയ്യാറാക്കിവെച്ച മിക്സ് ഒഴിച്ചു കൊടുക്കുക.ശേഷം ഒരു അലുമിനിയം ഫോയിൽ ഉപയോഗിച്ച് നന്നായി കവർ ചെയ്യുക. അതിനുശേഷം സ്റ്റീമറിലോ ഇഡലി പാത്രത്തിലോ ഇത് വേവിച്ചെടുക്കാം.

അല്ലെങ്കിൽ നോൺസ്റ്റിക്കിന്റെ കുഴിയുള്ള പാത്രത്തിൽ അല്പം വെള്ളം ഒഴിച്ച് അതിൽ ഒരു സ്റ്റാൻഡ് ഇറക്കിവെച്ച് അതിലേക്ക് ഈ പാത്രം ഇറക്കിവെച്ച് മൂടി വെച്ച് വേവിക്കുക. ഏകദേശം അര മണിക്കൂർ എങ്കിലും ഇത് നന്നായി വെന്തു വരാൻ സമയമെടുക്കും. നന്നായി വെന്തു വന്നശേഷം ഒരു കത്തി ഉപയോഗിച്ചോ സ്റ്റിക്ക് ഉപയോഗിച്ചോ കുത്തി നോക്കി വെന്തു വന്നിട്ടുണ്ടോ എന്ന് നോക്കേണ്ടതാണ്.

വെന്തു വന്ന് കഴിയുമ്പോൾ ഇത് തണുക്കാനായി വയ്ക്കുക. അതിനുശേഷം പാത്രത്തിൽ നിന്നും അടർത്തി എടുക്കാവുന്നതാണ്. വളരെ ടേസ്റ്റിയായ പുഡിങ് ഇവിടെ തയ്യാറായിരിക്കുന്നു.

x