രണ്ട് മിനിറ്റ് കൊണ്ട് ഒരു അടിപൊളി കൂൾ ഡ്രിങ്ക് ഉണ്ടാക്കാം. വെറും 3 ചേരുവകൾ മാത്രം മതി.

കൂൾ ഡ്രിങ്ക്സ് ഇഷ്ടപ്പെടാത്തവരായി ആരും ഉണ്ടാകില്ല. മാത്രമല്ല  വേനൽക്കാലത്ത് നമുക്ക് ഏറെ ആശ്വാസം നൽകുന്ന ഒന്നുതന്നെയാണ്  ശീതളപാനീയങ്ങൾ. അതുകൊണ്ടുതന്നെ വിവിധ ഇനത്തിലുള്ള ശീതളപാനീയങ്ങൾ ഇന്ന് കടകളിലൂടെ നമുക്ക് ലഭ്യമാണ്.

പക്ഷേ അവയിൽ വിശ്വസിച്ച് കഴിക്കാൻ പറ്റുന്ന എത്ര എണ്ണം ഉണ്ടാകും? അപ്പോൾ നമുക്ക് അത്തരത്തിലൊരു  കൂൾ ഡ്രിങ്ക്സ് വീട്ടിൽ ഉണ്ടാക്കാൻ ശ്രമിച്ചാലോ? വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ സാധിക്കുന്ന ഒരു ശീതളപാനീയം ആണ് ഇന്ന് നമ്മൾ ട്രൈ ചെയ്യുന്നത്. പല ആളുകളും സമയലാഭവും കാശ് ചെലവും കണക്കാക്കിയാണ് കടകളിൽനിന്ന് ശീതളപാനീയങ്ങൾ വാങ്ങി ഉപയോഗിക്കുന്നത്.

എന്നാൽ വെറും 2 ചേരുവകൾ കൊണ്ട് തന്നെ നമുക്ക് ഒരു അടിപൊളി ഡ്രിങ്ക് ഉണ്ടാക്കാൻ സാധിക്കും. എങ്ങനെയാണ് ഈ ഡ്രിങ്ക് ഉണ്ടാക്കുന്നത് എന്ന് നമുക്ക് പരിശോധിക്കാം. ഇതിനായി ആദ്യം ഒരു മിക്സിയുടെ ജാർ എടുക്കുക. അതിലേക്ക് ഒരു രൂപയുടെ കോഫി പൗഡർ ചേർത്ത് കൊടുക്കുക.

ഇൻസ്റ്റൻറ് കോഫി പൗഡർ ആഡ് ചെയ്യുന്നതാണ് ഒന്നുകൂടി അഭികാമ്യം. ഇത്തരത്തിൽ ഒരു നാല്,അഞ്ച് പാക്കറ്റ് കോഫി പൗഡർ ആഡ് ചെയ്യുക. ശേഷം ഒരു നാല് ടേബിൾ സ്പൂൺ പഞ്ചസാര ചേർത്ത് കൊടുക്കുക. തണുപ്പിനായി ഐസ് ക്യൂബുകൾ കൂടി ചേർക്കുക. ഇവയെല്ലാം കൂടി നന്നായൊന്ന് അടിച്ചെടുക്കുക.

ഇത്തരത്തിൽ മിക്സിയിലിട്ട് നല്ലതുപോലെ അടിച്ചതിനുശേഷം ഇതിലേക്ക് ഒരു പാക്കറ്റ് പാല് ആഡ് ചെയ്യുക. ശേഷം ഒന്നുകൂടി അടിച്ചെടുക്കുക. അതിനുശേഷം സ്പൂൺ ഉപയോഗിച്ച് പാലിൽ എല്ലാം നല്ലതുപോലെ ഒന്ന് യോജിപ്പിക്കുക. ശേഷം ഒരു ഗ്ലാസ്സിലേക്ക് മാറ്റി,അതിൻറെ മുകളിൽ അല്പം കോഫി പൗഡർ അല്ലെങ്കിൽ ബൂസ്റ്റ് വിതറിയിട്ട്  ഉപയോഗിക്കാവുന്നതാണ്.

രണ്ട് മിനിറ്റ് കൊണ്ട് തന്നെ തയ്യാറാക്കാൻ സാധിക്കുന്ന ഒരു കിടിലൻ കൂൾ ഡ്രിങ്ക്  ആണിത്. അതുകൊണ്ടുതന്നെ എല്ലാവരും ട്രൈ ചെയ്തു നോക്കണം.

x