ഒട്ടനവധി ആരോഗ്യ ഗുണങ്ങൾ ഉള്ള മൈക്രോഗ്രീൻസ് എന്താണെന്ന് അറിയാമോ ? ഇത് വീട്ടിൽ ഇങ്ങള് എളുപ്പത്തിൽ വളർത്തിയെടുക്കാം ! എല്ലാം വിശദമായി അറിയാം..

കുറച്ചു മുൻപ് വരെ വൈറൽ ആയി മാറിയ പേരാണ് മൈക്രോഗ്രീൻസ് എന്നത്. എന്താണീ മൈക്രോഗ്രീൻസ് എന്നും എന്തൊക്കെയാണ് ഇതിന്റെ ഗുണങ്ങൾ എന്നും എങ്ങനെയാണ് ഇത് ഈസി ആയി വീട്ടിൽ വളർത്തിയെടുക്കുന്നത് എന്നുമാണ് നാം ഇപ്പോൾ പറയാൻ പോകുന്നത്.

നമ്മുടെ ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ ലഭിക്കാൻ മൈക്രോഗ്രീൻസ് വളരെ എളുപ്പത്തിൽ നമ്മളെ സഹായിക്കുന്നു. എന്താണ് മൈക്രോഗ്രീൻസ്?ഉത്തരം വളരെ സിംപിൾ ആണ്. നമ്മുക്ക് വളരെ വേഗത്തിൽ ലഭിക്കുന്ന ധാന്യവർഗ്ഗങ്ങളായ കടല, പയർ, ചെറുപയർ, ഉലുവ , മുതിര തുടങ്ങിയവ ഉപയോഗിച്ചു എളുപ്പത്തിൽ വളർത്തിയെടുക്കുന്ന ഇലക്കറികളാണ് മൈക്രോഗ്രീൻസ് എന്നു പറയുന്നത്.

മറ്റു പച്ചക്കറികളിൽ നിന്ന് കിട്ടുന്ന മിനറൽ സിന്റെയും വിറ്റമിൻസിന്റെയും ആന്റി ഓക്സിഡന്റസിന്റെയും 40 ഇരട്ടിയോളം ഈ കുഞ്ഞു മൈക്രോഗ്രീൻസിൽ നിന്നും നമുക്ക് കിട്ടുന്നു എന്നുള്ളതാണ് സത്യം. പലർക്കും സംശയമാണ് നമ്മൾ പയറും കടലയും മുളപ്പിച്ച് കഴിക്കുന്നത് തന്നെ അല്ലെ ഈ മൈക്രോഗ്രീൻസ് എന്നുള്ളത്. എന്നാൽ അങ്ങനെയല്ല എന്നുള്ളതാണ്.

പയറും കടലയും മുളപ്പിക്കുമ്പോൾ ചെറിയ ഒരു മുള വരുന്നു എന്ന് മാത്രമേയുള്ളു. ഇത് വെയിൽ കൊണ്ട് ഒരു 7 ദിവസം മുതൽ 10 ദിവസം വരെ വളർന്നു ചെറിയ 2 തളിരിലകൾ വരുന്ന ഒരു സ്റ്റേജ് ആണ് മൈക്രോഗ്രീൻസ് എന്നു പറയുന്നത്. മറ്റേതൊരു സമയത്തേക്കാളും കൂടുതൽ നമുക്ക് ഗുണം തരുന്ന ഒരു സ്റ്റേജ് കൂടിയാണ് ഇത് അതുകൊണ്ടാണ് ഇത്രയും പ്രശസ്തി ലഭിക്കാൻ കാരണമായത്. 

ഇതു ഉണ്ടാക്കാനും വളരെ എളുപ്പമാണ്. നമ്മൾ സാധാരണ എടുക്കുന്ന ധാന്യങ്ങൾ കുതിർത്തു കഴിഞ്ഞതിനു ശേഷം മുള വരുന്നതിനായി കിഴി കെട്ടി വയ്ക്കുക.   ശേഷം സിംപിൾ ആയി ഒരു ട്രേ എടുക്കുക. ഇതിൽ നിങ്ങൾക്ക് വേണമെങ്കിൽ വളക്കൂറുള്ള മണ്ണിടാം അല്ലെങ്കിൽ ടിഷ്യു പേപ്പർ ഒരു മൂന്നു ലെയർ ഇടുക.

ഇതിലേക്കായി സ്പ്രേ ബോട്ടിൽ ഉണ്ടെങ്കിൽ അത് വെച്ചു നനച്ചു കൊടുക്കുക. ഇനി മുളച്ചിരിക്കുന്ന ധാന്യങ്ങൾ ഇതിലേക്ക് പരത്തി ഇടുക. ഇതു വളരുന്ന 10 ദിവസവും നന്നായി സൂര്യപ്രകാശം കിട്ടാൻ ശ്രദ്ധിക്കണം. കാരണം വിറ്റമിൻസും മിനെറല്സും ഇതിനു ലഭിക്കാൻ സൂര്യപ്രകാശം അത്യന്താപേക്ഷിതമാണ്.അയേൺ, ഫോളിക് ആസിഡ്, സിങ്ക്, കോപ്പർ, മഗ്നീഷ്യം എന്നിവ ഉയർന്ന അളവിൽ മൈക്രോഗ്രീൻസ് ഇൽ അടങ്ങിയിരിക്കുന്നു.

നല്ല കൊളസ്‌ട്രോൾ കൂടാൻ സഹായിക്കുന്നു. പ്രമേഹ രോഗികൾ പതിവായി ഉലുവയുടെ മൈക്രോഗ്രീൻസ് കഴിക്കുന്നത് ഷുഗർ കുറയാൻ ഇടയാക്കുന്നു. ഇത്രയും ഗുണങ്ങളുള്ള മൈക്രോഗ്രീൻസ് ഇന്ന് തന്നെ വയ്ക്കുകയല്ലേ. നിങ്ങൾക്കും നിങ്ങളുടെ വീട്ടിലെ കൊച്ചു കുട്ടികൾ മുതൽ പ്രയാമായവർ വരെ ഇതു കഴിക്കുന്നത്കൊണ്ടുള്ള ഗുണങ്ങൾ അനവധിയാണ്. തീർച്ചയായും നിങ്ങൾക്ക് സഹായകമായെന്നുണ്ടെങ്കിൽ മറ്റുള്ളവരുടെ അറിവിലേക്കായി ഷെയർ ചെയ്യുക.

x