മുട്ടയും മൈദയും ഉണ്ടെങ്കിൽ ഇങ്ങനെ ചെയ്ത് നോക്കു. ഒരു അടിപൊളി പലഹാരം റെഡി.

മുട്ടയും മൈദ പൊടിയും ഉപയോഗിച്ച് ഒരു അടിപൊളി വൈകുന്നേര കടി. ഒരു മുട്ട ഒരു ബൗളിലേക്ക് പൊട്ടിച്ചൊഴിക്കുക. മുട്ട നന്നായി മിക്സ് ചെയ്തു എടുക്കുക. മറ്റൊരു പത്രത്തിലേക്ക് ഒരു കപ്പ് മൈദ പൊടി ചേർക്കുക. ഏകദേശം 250 ഗ്രാം മൈദയാണ് ഇവിടെ ചേർക്കുന്നത്. ഇതിലേക്ക് കാൽകപ്പ് റവയും ചേർക്കാം.

വറുത്ത റവ, വറുക്കാത്ത റവ ഇവയിലേതും ചേർക്കാവുന്നതാണ്. ഇതിലേക്ക് നിങ്ങളുടെ ആവശ്യാനുസരണം മധുരത്തിന് പഞ്ചസാര ചേർക്കുക. ഒന്നര ടീസ്പൂൺ പഞ്ചസാരയാണ് ഇവിടെ ചേർക്കുന്നത്. ഇതിലേക്ക് കാൽ ടീസ്പൂൺ ബേക്കിംഗ് സോഡയും, ഒരു നുള്ള് ഉപ്പും ചേർക്കുക. ഇവയെല്ലാം ചേർത്ത് നന്നായി മിക്സ് ചെയ്തു എടുക്കുക.

മിക്സ് ചെയ്ത് എടുത്ത ഈ കൂട്ടിലേക്ക് ഒരു ടീസ്പൂൺ നെയ്യ് ചേർക്കുക. ഇതിനോടൊപ്പം നേരത്തെ തയ്യാറാക്കി വച്ചിരുന്ന മുട്ടയും ചേർത്ത് നന്നായി മിക്സ് ചെയ്യുക. എല്ലാം നന്നായി മിക്സ് ആയതിനുശേഷം ഇതിലേക്ക് ഒരു സ്പൂൺ പാൽ ഒഴിച്ച് നന്നായി കുഴച്ചെടുക്കുക. ശേഷം ഈ മാവെടുത്ത് ചപ്പാത്തി പരത്തുന്ന രീതിയിൽ പരത്തുക.

ഒരുപാട് കട്ടിയും എന്നാൽ ഒരുപാട് കട്ടി കുറവും പാടില്ല. പരത്തി എടുത്തിരിക്കുന്ന ഈ മാവിൽനിന്നും ചെറിയ കഷണങ്ങൾ മുറിച്ചെടുക്കുക. ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് തിളപ്പിക്കുക. വെളിച്ചെണ്ണ തിളച്ചതിനുശേഷം ഇതിലേക്ക് നേരത്തെ മുറിച്ചു വച്ചിരിക്കുന്ന മാവിൽ നിന്നും ഓരോ കഷണം ഇട്ട് വറുത്തെടുക്കുക.

ഇരുവശവും നന്നായി മൊരിയുന്നതുവരെ ഫ്രൈ ചെയ്യണം. ഇരുവശവും ഗോൾഡൻ ബ്രൗൺ കളർ വന്നാൽ മറ്റൊരു പാത്രത്തിലേക്ക് മാറ്റി ചൂടാറാൻ വെക്കാവുന്നതാണ്. ചൂടാറിയതിനു ശേഷം ചായയുടെ കൂടി കഴിക്കാവുന്നതാണ്.

Credits : Amma Secret Recipes