വരൂ, ഒരു മെക്സിക്കൻ ഫുഡ്‌ കഴിക്കാം. മെക്സിക്കൻ ടോർട്ടിയ ഉണ്ടാക്കാം എളുപ്പത്തിൽ.

നമ്മളെല്ലാവരും ചപ്പാത്തി കഴിച്ചിട്ടുള്ളവരാണ്. ആട്ടപ്പൊടി കൊണ്ടോ ഗോതമ്പ് പൊടി കൊണ്ടോ ആണ് സാധാരണയായി ചപ്പാത്തി ഉണ്ടാക്കാറ്. എന്നാൽ ഇന്ന് വളരെ വ്യത്യസ്തമായി മെക്സിക്കൻ വിഭവമായ ചപ്പാത്തി പോലെ ഉണ്ടാക്കിയെടുക്കാവുന്ന ഒരു വിഭവം പരിചയപ്പെടാം.’ മെക്സിക്കൻ ടോർട്ടിയ ‘ എന്ന് പേരുള്ള ഈ വിഭവം എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം.

ഇതിനായി ആദ്യമായി ഒരു ബൗളിൽ രണ്ട് കപ്പ് മൈദ പൊടി എടുക്കുക. അതിനുശേഷം ഇതിലേക്ക് ഒരു ടീസ്പൂൺ ബേക്കിംഗ് പൗഡറും അര ടീസ്പൂൺ ഉപ്പും ചേർക്കുക. അതിനുശേഷം രണ്ടു ടേബിൾ സ്പൂൺ ഓയിൽ ഒഴിക്കുക.ഒരു കപ്പ്‌ മൈദക്ക് ഒരു ടേബിൾസ്പൂൺ ഓയിൽ ആണ് കണക്ക്.

ഇനി ഇത് കുഴക്കാനായി ഒന്നര കപ്പ് പാല് എടുത്ത് ചപ്പാത്തിക്ക് എല്ലാം കുഴയ്ക്കുന്ന പരുവത്തിൽ ആവശ്യത്തിന് ഒഴിച്ച് കൈ ഉപയോഗിച്ച് നന്നായി സ്മൂത്തായി കുഴച്ചെടുക്കുക. നന്നായി കൈ ഉപയോഗിച്ച് കുഴച്ച് എടുത്തതിനുശേഷം കുറച്ച് നേരം ee മാവ് റസ്റ്റ് ചെയ്യാനായി വയ്ക്കണം. റസ്റ്റ് ചെയ്യാൻ ആയി വെക്കുമ്പോൾ ഈ മാവ് ഡ്രൈ ആയി പോകാതിരിക്കാനായി നനഞ്ഞ തുണിയോ പ്ലാസ്റ്റിക് റാപ്പറോ ഉപയോഗിച്ച് അടച്ചു വെക്കേണ്ടതുണ്ട്.

ഒരു 20 മിനിറ്റിനു ശേഷം ഇത് നോക്കുക. ഇപ്പോൾ മാവ് ചെറുതായൊന്നു പൊങ്ങി വന്നിട്ടുണ്ടാകും. ഇനി ഇതിൽ നിന്നും ചപ്പാത്തിക്ക് പരത്താൻ എടുക്കുന്നത് പോലെ അതേ വലിപ്പത്തിലുള്ള ചെറിയ ഉരുളകളാക്കി എടുക്കുക. ഇനി ഇത് ഒരു കൗണ്ടർ ടോപ്പിലോ ചപ്പാത്തിപ്പലകയിലോ അല്പം പൊടി വിതറി അതിനുശേഷം ഉരുളകൾ ചെറുതായി കൈ കൊണ്ട് അമർത്തിയശേഷം ചപ്പാത്തി പരത്തുന്നത് പോലെ നന്നായി പരത്തിയെടുക്കുക.

ഇനി അടുപ്പിൽ ഒരു പാൻ വച്ച്‌ ചൂടാക്കി അതിലേക്ക് പരത്തിയെടുത്ത ഓരോ ഉരുളകൾ ഇട്ട് ചുട്ടെടുക്കുക. രണ്ട് സൈഡും ചെറുതായി ബബിൾസ് വരുമ്പോൾ എടുക്കാവുന്നതാണ്. ഇപ്പോൾ മെക്സിക്കൻ വിഭവമായ ടോർട്ടിയ തയ്യാറായിരിക്കുകയാണ്. ഇനി ഇഷ്ടമുള്ള കറിയുടെ കൂടെ ഇത് കഴിക്കാവുന്നതാണ്. ഇങ്ങനെ ഒരു വിഭവം ആരും കഴിച്ചിട്ടില്ലെങ്കിൽ ഉറപ്പായും ട്രൈ ചെയ്തു നോക്കൂ. എന്തായാലും ഇഷ്ടപ്പെടും.

x