ഹെൽത്തി ആയിട്ടുള്ള മയോണൈസ് വീട്ടിൽ ഉണ്ടാക്കിയാലോ. ഓയിൽ,മുട്ട, പാൽ എന്നിവയൊന്നും ചേർത്തിട്ടില്ല.

മയോണൈസ്, ഗാർലിക് സോസ് എന്നിവ നമ്മളിൽ ഭൂരിഭാഗം വ്യക്തികൾക്കും ഇഷ്ടം ഉള്ളവയാണ്. എന്നാൽ കടകളിൽ നിന്നും ലഭിക്കുന്ന മയോണൈസിൽ ഒരുപാട് ഓയിലും മുട്ടയും പാലും എന്നിവയെല്ലാം ചേർത്തിട്ടാണ് ലഭിക്കുന്നത്. ഇവയൊന്നും ചേർക്കാതെ എങ്ങനെ ഹെൽത്തി ആയിട്ടുള്ള മയോണൈസ് ഉണ്ടാക്കാം എന്നാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.

ഇതിലേക്ക് ആവശ്യമായിട്ടുള്ള ചേരുവകൾ എന്തൊക്കെയെന്നും,എങ്ങനെയുണ്ടാക്കാമെന്നും കീഴെ നൽകിയിരിക്കുന്നു. 20 അണ്ടിപ്പരിപ്പ് വെള്ളത്തിൽ കുതിർത്തി വെച്ചിരിക്കുന്നത്, ഒന്നര ടീസ്പൂൺ വിനെഗർ, ചെറു നാരങ്ങയുടെ പകുതി, മൂന്ന് അല്ലി വെളുത്തുള്ളി, ആവശ്യത്തിന് വെള്ളം എന്നിവയാണ് ഇതിലേക്ക് ആവശ്യമായിട്ടുള്ള ചേരുവുകൾ.

ഒരു മിക്സിയുടെ ജാറിലേക്ക് നേരത്തെ മാറ്റിവച്ചിരുന്ന അണ്ടിപ്പരിപ്പ് ഇട്ടുകൊടുക്കുക. ഇതിലേക്ക് ഒരു നാരങ്ങയുടെ പകുതി നീര് പിഴിഞ്ഞ് ഒഴിക്കുക. ഇതിലേക്ക് വിനാഗിരിയും ആവശ്യത്തിന് വെള്ളവും ചേർത്ത് നന്നായി മിക്സിയിൽ ഇട്ട് അരച്ചെടുക്കുക. സാധാരണ കടയിൽ നിന്ന് ലഭിക്കുന്ന മയോണൈസിന്റെ അതേ കട്ടിയിൽ തന്നെ ഉണ്ടാക്കിയെടുക്കാം എന്നതാണ് മറ്റൊരു സവിശേഷത.

അരച്ചെടുത്ത മയോണൈസിനു മറ്റൊരു പാത്രത്തിലേക്ക് മാറ്റാവുന്നതാണ്. സാധാരണ മയോണൈസ് കഴിക്കുന്ന രീതിയിൽ തന്നെ ഇതും കഴിക്കാവുന്നതാണ്. കടയിൽ നിന്നും ലഭിക്കുന്ന മയോണൈസിൽ ഒരുപാട് ഓയിൽ അടങ്ങിയിരിക്കുന്നവയാണ്. അവയൊന്നും ശരീരത്തിന് അത്ര നല്ലതല്ല. ഇങ്ങനെ ഹെൽത്തി ആയിട്ടുള്ള മയോണൈസ് ഉണ്ടാക്കുന്നതിലൂടെ ടേസ്റ്റും ഉണ്ടാവും എന്നാൽ ശരീരത്തിന് യാതൊരു പ്രശ്നവും ഉണ്ടാകില്ല.

Credit : Shanzus Kitchen

x