മത്തി കുരുമുളകിട്ടത് കഴിച്ചിട്ടുണ്ടോ? ഇല്ലെങ്കിൽ ഇങ്ങനെ ചെയ്തു നോക്കൂ.

മത്തി മലയാളികളുടെ പ്രിയപ്പെട്ട മത്സ്യമാണ്. മത്തി കൊണ്ട് പല വിഭവങ്ങളും ഉണ്ടാക്കാം. കറിയായും ഫ്രൈ ആയും വളരെ വ്യത്യസ്തമായ രീതിയിൽ മലയാളികളുടെ ഇഷ്ടമനുസരിച്ച് ഒരുപാട് വിഭവങ്ങൾ നിലവിലുണ്ട്. ഇന്ന് മത്തി കൊണ്ട് വളരെ വ്യത്യസ്തമായ ഒരു വിഭവം ആണ് പരിചയപ്പെടുത്തുന്നത്. ‘മത്തി കുരുമുളകിട്ടത് ‘ ഇതെങ്ങനെ ആണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം.

ഇതിനായി ആദ്യമായി ആവശ്യത്തിനുള്ള മത്തി കഴുകി വൃത്തിയാക്കി എടുക്കുക. തലയും വാലും കളഞ്ഞതിനുശേഷം സൈഡിൽ ചെറുതായി കത്തികൊണ്ട് വരഞ്ഞ് കൊടുക്കുക. തയ്യാറാക്കി എടുക്കുന്ന മസാല മത്തി മീൻ പിടിക്കാൻ വേണ്ടിയാണ് ഇത്തരത്തിൽ വരഞ്ഞു കൊടുക്കുന്നത്. അതിനു ശേഷം ഇതിന്റെ പ്രധാന ചേരുവയായ കുരുമുളക് പൊടിച്ചെടുക്കുക.

കുരുമുളകുപൊടി ഉണ്ടെങ്കിൽ അത് ചേർത്താൽ മതി. ഒരു ടീസ്പൂൺ കുരുമുളക് പൊടി ആണ് ഇതിലേക്ക് ചേർക്കേണ്ടത്. അതിനുശേഷം ഇതിലേക്ക് അര ടീസ്പൂൺ മഞ്ഞൾ പൊടി ചേർത്ത് കൊടുക്കുക. അതിനുശേഷം ഒരു ടീസ്പൂൺ മുളകുപൊടിയും ചേർത്ത് കൊടുക്കുക. ഉപ്പു കൂടി ചേർത്ത് ഇതെല്ലാം കൂടി മീനിൽ നന്നായി തേച്ചുപിടിപ്പിക്കുക.

മിനിൽ മസാല പിടിക്കാനായി അഞ്ചുമിനിറ്റ് വെച്ചതിനുശേഷം ഒരു കുക്കർ എടുക്കുക. ഇതിലേക്ക് 3 ടീ സ്പൂൺ വെളിച്ചെണ്ണ ഒഴിക്കുക. ഇനി ഇതിലേക്ക് 2 തണ്ട് കറിവേപ്പില വിതറി കൊടുക്കുക. അതിനുശേഷം മസാല പുരട്ടി വച്ചിരിക്കുന്ന മീനുകൾ അടുപ്പിച്ചു നിരത്തി വയ്ക്കുക. ഇനി ഇതിനു മുകളിലായി വാളൻപുളിയുടെ വെള്ളം കാൽ കപ്പ് ഒഴിക്കുക.

അതിനുശേഷം കുക്കർ അടച്ച് ഉയർന്ന തീയിൽ വെച്ച് രണ്ടു വിസിൽ അടിച്ചെടുക്കുക. ഇനി ഇത് തുറന്നു വിളമ്പാവുന്നതാണ്. സ്വാദിഷ്ടമായ മത്തി കുരുമുളക് ഇട്ടത് തയ്യാറായിരിക്കുന്നു.

x