മട്ട അരി വെച്ച് പുട്ട് തയ്യാറാക്കാം. സാധാരണ പുട്ട് ഉണ്ടാക്കുന്ന രീതിയിൽ തന്നെ വളരെ എളുപ്പത്തിൽ ഒരു കപ്പ് മട്ട അരി ഒരു ബൗളിലെക്ക് ചേർക്കുക ഇതിലേക്ക് ആവശ്യത്തിന് ഉപ്പും ചേർക്കുക. ശേഷം ഇവ നന്നായി കഴുകിയെടുക്കുക.
മറ്റൊരു പാനിൽ മൂന്ന് കപ്പ് വെള്ളം ഒഴിച്ച് തിളപ്പിക്കുക. ഇതിലേക്ക് ഒരു ടീസ്പൂൺ ഉപ്പ് ചേർക്കുക. നന്നായി തിളച്ച് ഈ വെള്ളം നേരത്തെ കഴുകി വെച്ചിരുന്ന അരിയിലേക്ക് ഒഴിക്കുക. ശേഷം ഇവ മണിക്കൂർ അടച്ച് മാറ്റി വെക്കുക. ഇതിൽ നിന്നും വെള്ളം എല്ലാം മാറ്റിയതിനുശേഷം ഒരു മിക്സിയുടെ ജാറിലേക്ക് അരി ചേർക്കുക.
ശേഷം ഇവ പൊടിച്ചെടുക്കുക. ശേഷം മറ്റൊരു പാത്രത്തിലേക്ക് മാറ്റുക. സാധാരണ പുട്ടുപൊടി നനക്കുന്ന രീതിയിൽ ഇതിലേക്കു ആവശ്യത്തിനു വെള്ളം ചേർത്ത് നനയ്ക്കുക. ഒരു പുട്ട് കുറ്റിയിലേക്ക് ആവശ്യത്തിന് തേങ്ങ ചിരകിയത് നിറയ്ക്കുക.
ഇതിലേക്ക് പൊടിച്ച് അരി ചേർക്കുക. ശേഷം മുകൾ വശത്തായി അല്പം തേങ്ങ ചിരകിയതും വയ്ക്കുക. ശേഷം ഇവ ആവിയിൽ മൂന്ന് മിനിറ്റ് നേരം വേവിക്കുക. നന്നായി വെന്തു വരുമ്പോൾ ഇവ മറ്റൊരു പാത്രത്തിലേക്ക് മാറ്റി കഴിക്കാം.
Credits : mamas eatery by shamna