മട്ട അരി വീട്ടിൽ ഉണ്ടോ എങ്കിൽ പുട്ട് തയ്യാർ. ഉണ്ടാക്കുന്നവിധം ഇങ്ങനെ.

മട്ട അരി ഉപയോഗിച്ച് പുട്ട് തയ്യാറാക്കാൻ പറ്റും. ഇതിന് ആവശ്യമായ ചേരുവകളും എങ്ങനെ തയ്യാറാക്കാം എന്നും കീഴെ നൽകിയിരിക്കുന്നു. ഒരു പാനിൽ ഒന്നര കപ്പ് വെള്ളം ഒഴിച്ച് തിളപ്പിക്കുക. മറ്റൊരു ബൗളിൽ ഒന്നരക്കപ്പ് മട്ട അരിയും ആവശ്യത്തിന് ഉപ്പും വെള്ളവും ചേർത്ത് നന്നായി കഴുകി എടുക്കുക.

കഴുകിയെടുത്ത മട്ട അരിയിലേക്ക് ഒന്നരക്കപ്പ് ഉപ്പു ചേർത്ത തിളച്ച് വെള്ളം ഒഴിക്കുക. ശേഷം ഇവ ഒരു മണിക്കൂർ കുതിർക്കാൻ വേണ്ടി മാറ്റി അടച്ച് വയ്ക്കുക. ഇങ്ങനെ ചെയ്യുന്നതിലൂടെ അരിയിലെ സ്റ്റാർച്ച് കുറഞ്ഞ് കിട്ടുന്നതാണ്. ശേഷം ഒരു അരിപ്പ ഉപയോഗിച്ച് വെള്ളം ഊറ്റി എടുക്കുക.

അരിയിൽ നിന്ന് വെള്ളം വേർതിരിച്ചതിന് ശേഷം അരി മറ്റൊരു മിക്സിയുടെ ജാറിലേക്ക് ഇടുക. ഇവ പുട്ട് പൊടിയുടെ പാകത്തിൽ പൊടിച്ചെടുക്കുക. ഒരു പുട്ടുകുറ്റിയിൽ തട്ട് വെച്ചതിന് ശേഷം ഇതിലേക്ക് ആവശ്യത്തിന് നാളികേരം ചിരകിയത് ചേർക്കുക. ഇതിന്റെ മുകൾവശത്ത് നേരത്തെ തയ്യാറാക്കി പൊടിച്ച് വെച്ചിരുന്ന അരിപൊടി ചേർക്കുക.

അരി ഉപ്പ് ഇട്ട് കുതിർക്കാൻ വെച്ചതിനാൽ ഇതിലേക്ക് ഉപ്പ് പൊടി ചേർക്കേണ്ടതില്ല. ഇതിന്റെ മുകൾ വശത്തായി വീണ്ടും നാളികേരം ചിരകിയത് ചേർക്കുക. ശേഷം ഇവ ആവിയിൽ അഞ്ചുമിനിറ്റ് വേവിച്ചെടുക്കുക. വളരെയെളുപ്പം മട്ട അരി ഉപയോഗിച്ച് പുട്ട് ഉണ്ടാക്കുന്ന വിധം ആണ് ഇവിടെ നൽകിയിരിക്കുന്നത്.

Credits : Sruthis Kitchen

x