നാടൻ മത്തൻ കറി തയ്യാറാക്കുന്ന വിതം. വളരെ എളുപ്പം

ചോറിൽ ഒഴിചു കഴിക്കാൻ പറ്റുന്ന മത്തൻ കറി എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം. ഇതിന് ആവശ്യമായ ചേരുവകളും എങ്ങനെ തയ്യാറാക്കാം എന്നും കീഴെ നൽകിയിരിക്കുന്നു. ഇതിനായി മത്തങ്ങ ചെറിയ കഷണങ്ങളായി മുറിച്ച് കഴുകി ഒരു മൺ ചട്ടിയിലേക്ക് ഇടുക. ഇതിലേക്ക് 10 ചെറിയ ഉള്ളി, മൂന്ന് അല്ലി വെളുത്തുള്ളി, നാലു കാന്താരിമുളക് എന്നിവ ചെറുതായി അരിഞ്ഞു ചേർക്കുക.

ഇതിലേക്ക് ഒരു ടിസ്സ്പൂൺ മഞ്ഞൾപൊടി, ഒന്നര ടീസ്പൂൺ മുളകുപൊടി, ആവശ്യത്തിന് ഉപ്പ് എന്നിവയും ചേർക്കുക. ഇതോടൊപ്പം മത്തങ്ങ വേവിക്കാൻ ആവശ്യമായ വെള്ളവും ചേർക്കുക. ഇതിലേക്ക് ആവശ്യത്തിന് ഉപ്പും ചേർത്ത് അടുപ്പിൽവെച്ച് അടച്ച് വെച്ച് വേവിക്കുക. ഇതേ സമയം ഒരു മിക്സിയുടെ ജാറിലേക്ക് ഒരുമുറി തേങ്ങ ചിരകിയത് രണ്ടു ചെറിയ ഉള്ളിയും ഇട്ട് അരച്ച് എടുക്കുക.

വെന്ത്‌ ഉടഞ്ഞ് ഇരിക്കുന്ന മത്തനിലേക്ക് അരച്ചു വച്ചിരിക്കുന്ന തേങ്ങ ചേർക്കുക. ഇവ ഒരു ടീ സ്പൂൺ ഉപയോഗിച്ച് നന്നായി ഇളക്കി മിക്സ് ചെയ്യുക. മറ്റൊരു പാനിൽ അല്പം വെളിച്ചെണ്ണ ഒഴിച്ച് തിളപ്പിക്കുക. ഇതിലേക്ക് അൽപം കടുകിട്ട് പൊട്ടിക്കുക. കടുകു പൊട്ടുമ്പോൾ ഇതിലേക്ക് അൽപം ചെറിയ ഉള്ളി അരിഞ്ഞതും ചേർത്ത് മൂപിക്കുക.

ഇതിലേക്ക് ഒരു വറ്റൽ മുളകും, ആവശ്യത്തിന് കറി വേപ്പിലയും ഇട്ട് മൂപിക്കുക. ഇതിലേക്ക് അല്പം മഞ്ഞൾ പൊടിയും മുളകുപൊടിയും ചേർത്ത് ഇളക്കി തീ കെടുത്തുക. ഇവ നന്നായി ഇളക്കി മിക്സ് ചെയ്ത് തയ്യാറായിക്കൊണ്ടിരിക്കുന്ന മത്തൻ കറിയിലേക്ക് ഇത് ചേർക്കുക. ശേഷം നന്നായി ഇളക്കി തീ കെടുത്തി ചോറിന്റെ കൂടെ കഴിക്കാവുന്നതാണ്.

Credits : Thasnis Kitchen