മസാല ഗോതമ്പ് ദോശ തയ്യാറാക്കിയാലോ. കഴിക്കാൻ മറ്റ് കൂട്ടാൻ ഒന്നും വേണ്ട

വളരെ എളുപ്പം തയ്യാറാക്കാൻ സാധിക്കുന്ന മസാല ഗോതമ്പ് ദോശ എങ്ങനെ തയ്യാറാക്കാമെന്നു ആവശ്യമായ ചേരുവകൾ എന്തെല്ലാം എന്നും കീഴെ നൽകിയിരിക്കുന്നു. മിക്സിയുടെ ജാറിലേക്ക് ഒരു കപ്പ് ഗോതമ്പു പൊടി ചേർക്കുക. ഇതിലേക്ക് ഒരു കോഴി മുട്ട പൊട്ടിച്ചൊഴിക്കുക. ഇതിലേക്ക് ആവശ്യത്തിന് വെള്ളവും ചേർത്ത് നന്നായി അരച്ചെടുക്കുക. അരച്ചെടുത്ത മാവ് മറ്റൊരു ബൗളിലേക്ക് ചേർക്കുക.

ഇതിലേക്ക് ആവശ്യത്തിന് ഉപ്പും, നിറത്തിന് വേണ്ടി ഒരു നുള്ള് മഞ്ഞൾപ്പൊടിയും, ഒരു നുള്ള് മസാലപ്പൊടിയും ചേർക്കുക . ഇതോടൊപ്പം അര സവാള ചെറുതായി അരിഞ്ഞത്, ഒരു പച്ചമുളക് ചെറുതായി വട്ടത്തിൽ അരിഞ്ഞത്, ചെറിയ കഷ്ണം ഇഞ്ചി ചെറുതായി അരിഞ്ഞത്, ആവശ്യത്തിനു കറിവേപ്പില ചെറുതായി അരിഞ്ഞത് എന്നിവയെല്ലാം ചേർത്ത് നന്നായി മിക്സ് ചെയ്യുക. മാവിന് വല്ലാതെ കട്ടി കൂടുതലാണെങ്കിൽ ആവശ്യത്തിന് വെള്ളം ചേർക്കാവുന്നതാണ്.

ഒരു പാൻ ചൂടാക്കാൻ വയ്ക്കുക. ഇതിലേക്ക് അൽപം വെളിച്ചെണ്ണ പുരട്ടുക. ശേഷം മാറ്റി വച്ചിരിക്കുന്ന മാവിൽ നിന്നും ഒരു തവി മാവ് ഒഴിച്ച് ദോശ പരത്തുക. ഒരു വശം നന്നായി വെന്തുകഴിഞ്ഞാൽ മറിച്ചിട്ട് മറുവശവും വേവിക്കുക.

ഉള്ളിയുള്ള ഭാഗം നന്നായി മൊരിച്ചെടുക്കുക. ഇരുവശവും നന്നായി മൊരിഞ്ഞു കഴിഞ്ഞാൽ മറ്റൊരു പ്ലേറ്റിലേക്ക് മാറ്റുക. വളരെ എളുപ്പം തന്നെ തയ്യാറാക്കാൻ സാധിക്കുന്ന ഗോതമ്പ് ദോശ മറ്റു കൂട്ടാൻ ഒന്നുമില്ലാതെ കഴിക്കാവുന്നതാണ്.

Credits : pravis taste and travel

x