വെറും 5 മിനിറ്റ് കൊണ്ട് മസാല ഗോതമ്പ് ദോശ തയ്യാറാക്കിയാലോ. മറ്റു കൂട്ടാൻ ഒന്നും വേണ്ട.

ഒരു ജാറിലേക്ക് 2 കപ്പ് വെള്ളം ചേർക്കുക. ഇതിലേക്ക് ഒന്നേകാൽ കപ്പ് ആട്ടപ്പൊടി ചേർക്കുക. ഇതിലേക്ക് ഒരു കോഴി മുട്ട പൊട്ടിച്ച് ഒഴിക്കുക. ഇവയെല്ലാം ചേർത്ത് നന്നായി മിക്സിയിൽ അരച്ചെടുക്കുക. അരച്ചെടുത്ത ഈ മാവ് മറ്റൊരു പാത്രത്തിലേക്ക് മാറ്റുക. മാവിന് അധികം കട്ടി ഉണ്ടെങ്കിൽ ആവശ്യത്തിന് വെള്ളം ചേർത്ത് വീണ്ടും മിക്സ് ചെയ്താൽ മതിയാകും.

ഇതിലേക്ക് ആവശ്യമായ ഉപ്പ് ചേർത്ത് ഇളക്കുക. ഇതോടൊപ്പം നിറത്തിന് ആവശ്യമായി ഒരുനുള്ള് മഞ്ഞൾ പൊടിയും, ഒരു നുള്ള് ഗരംമസാലയും ചേർക്കുക. ഇതിലേക്ക് ഒരു സബോളയുടെ പകുതി ചെറുതായി അരിഞ്ഞത് ചേർക്കുക. എരുവിന് ആവശ്യമായ പച്ചമുളക് വട്ടത്തിൽ അരിഞ്ഞതും, ഒരു കഷണം ഇഞ്ചി ചതച്ചതും ചേർക്കുക.

ഇതോടൊപ്പം ഒരു തണ്ട് കറിവേപ്പില ചെറുതായി മുറിച്ചതും ചേർത്ത് നന്നായി മിക്സ് ചെയ്യുക. മിക്സ് ചെയ്തെടുത്ത മാവ് ചുടാൻ വേണ്ടി ഒരു പാനിലേക്ക് അല്പം വെളിച്ചെണ്ണ തേച്ച് ചൂടാക്കുക. വെളിച്ചെണ്ണ ചൂടായതിനു ശേഷം ഇതിലേക്ക് ഓരോ തവി മാവ് ഒഴിച്ച് ദോശ പരത്തുക. ഒരുവശം നന്നായി വെന്തു വരുമ്പോൾ ഇതിന്റെ മുകൾ വശത്തായി നെയ്യ് തേച്ച് പുരട്ടുക.

ശേഷം തിരിച്ചിട്ട് മറുവശവും വേവിക്കുക. ഇരുവശവും നന്നായി മൊരിഞ്ഞു കഴിഞ്ഞാൽ മറ്റൊരു പാത്രത്തിലേക്ക് മാറ്റി കഴിക്കാവുന്നതാണ്. ഇതേ പോലെ തന്നെ ബാക്കിയുള്ള മാവും ചെയ്തെടുക്കുക. വളരെയെളുപ്പം തന്നെ 10 മിനിറ്റ് കൊണ്ട് തയ്യാറാക്കാൻ സാധിക്കുന്ന ദോശയാണിത്.

Credits : sweet cuisine kitchen venkidangu