ഇറച്ചി കറി വെക്കുന്നത് പോലെ ഇനി മസാല കറി വെക്കാം.. ഇങ്ങനെ തയ്യാറാക്കി നോക്കൂ..

ഇറച്ചി കറിയുടെ ടേസ്റ്റിൽ പല ഭക്ഷണ വിഭവങ്ങളും വയ്ക്കാനായി പലരും ശ്രമിക്കാറുണ്ട്. എന്നാൽ പലപ്പോഴും അത് വിചാരിച്ചതു പോലെ ശരിയാകാതെ പോകാറാണ് പതിവ്. എന്നാൽ ഇന്ന് നമുക്ക് ഉരുളക്കിഴങ്ങ്, ഇറച്ചി കറിയുടെ ടേസ്റ്റിൽ വെക്കുന്നത് എങ്ങനെ എന്ന് നോക്കാം. അതിനായി ആദ്യമായി വലിയ നാല് ഉരുളക്കിഴങ്ങ് മീഡിയം വലുപ്പത്തിൽ മുറിച്ച് കഴുകി ഒരു പാത്രത്തിൽ എടുക്കുക. ഇത് കുക്കറിലേക്ക് മാറ്റി ആവശ്യത്തിന് ഉപ്പ് ചേർക്കുക. ഒരു മുക്കാൽ കപ്പ് വെള്ളമൊഴിച്ച് അതിനുശേഷം ഇത് കുക്കറിൽ വേവിക്കാൻ വയ്ക്കുക.

വെന്തുകഴിയുമ്പോൾ കിഴങ്ങിന്റെ വേവ് നോക്കിയതിനു ശേഷം പാത്രം മാറ്റിവയ്ക്കുക. അടുത്തതായി മസാലകൾ ചേർക്കുന്നത് എങ്ങനെ എന്ന് നോക്കാം. ആദ്യമായി ഒരു പാൻ അടുപ്പത്ത് വെച്ച് ചൂടാക്കിയതിനുശേഷം അതിലേക്ക് മൂന്ന് സ്പൂൺ മല്ലിപ്പൊടി, രണ്ട് ടീസ്പൂൺ മുളകുപൊടി, ഒരു ടീസ്പൂൺ ചിക്കൻ മസാല, ഒരു ടീസ്പൂൺ കുരുമുളകുപൊടി, ഒരു ടീസ്പൂൺ ഗരം മസാല, ഒരു ടീസ്പൂൺ മഞ്ഞൾ പൊടി ഇവയെല്ലാം ചേർത്ത് നന്നായി ഇളക്കുക. ചെറുചൂടിൽ വേണം മസാല ചൂടാക്കാൻ. മസാലപ്പൊടികൾ ചൂടായി കഴിഞ്ഞു ഇത് പാനിൽ  നിന്നും മാറ്റുക.

അതിനുശേഷം പാനിലേക്ക് കുറച്ച് വെളിച്ചെണ്ണ ഒഴിച്ച് അതിനുശേഷം അതിലേക്ക് ഇഞ്ചിയും വെളുത്തുള്ളിയും ചതച്ചത് ഒരു നാല് ടീസ്പൂൺ ഇടുക. വെളുത്തുള്ളിയും ഇഞ്ചിയും നന്നായി ചൂടായ ശേഷം അതിലേക്ക് 3 പച്ചമുളക് അരിഞ്ഞത് ചേർക്കുക. അതിനുശേഷം മൂന്ന് വലിയ സവാള ചെറുതായരിഞ്ഞത് ഇതിലേക്ക് ചേർക്കുക. ഇനി ഈ സവാള നന്നായി വഴന്നു വരുന്നതുവരെ ഇളക്കി കൊടുക്കുക. സവാള നന്നായി വഴറ്റി ഒരു ബ്രൗൺ നിറമാകുന്നതു വരെ ഇളക്കണം. അതിനുശേഷം രണ്ടു വലിയ തക്കാളി ചെറുതായി അരിഞ്ഞത് ഇതിലേക്ക് ചേർക്കുക.

ഈ സവാളയും തക്കാളിയും നന്നായി വഴന്നു വന്നു കഴിഞ്ഞാൽ വറുത്തു വച്ചിരിക്കുന്ന മസാല ഇതിലേക്ക് ചേർക്കാവുന്നതാണ്. ഇതിലേക്ക് വേവിച്ചു വച്ചിരിക്കുന്ന ഉരുളക്കിഴങ്ങ് അതിൻറെ വെള്ളത്തോടു കൂടി ചേർക്കുക. ഇനി ഈ മസാല കിടങ്ങിലേക്ക് നന്നായി പിടിക്കുന്നതുവരെ നന്നായി ഇളക്കി കൊടുക്കുക. ഉപ്പും വെള്ളവും ആവശ്യത്തിന് ചേർക്കേണ്ടതാണ്. ഇറച്ചി കറിയുടെ ടേസ്റ്റ് ഉള്ള സ്വാദിഷ്ടമായ കറി ഇപ്പോൾ തയ്യാറായിരിക്കുന്നു. 

x