മഞ്ഞ കോര ഇങ്ങനെ വെച്ച് നോക്കു.. ഒരടിപൊളി മസാല

മഞ്ഞ കോര ഫ്രൈ ചെയ്യുവാനായി ഒരു അടിപൊളി മസാല കൂട്ട് പരിചയപ്പെടാം. ഇതിലേക്ക് ആവശ്യമായ ചേരുവകളും എങ്ങനെ ഉണ്ടാക്കാം എന്നുമാണ് കീഴെ നൽകിയിരിക്കുന്നത്. അഞ്ചു മഞ്ഞ കോര നന്നായി കഴുകി വൃത്തിയാക്കി മുറിച്ചുവയ്ക്കുക. ഒരു മിക്സിയുടെ ജാറിലേക്ക് 6 ചെറിയ ചേറു ഉള്ളിയും 7 വെളുത്തുള്ളിയുടെ അലിയും ചേർക്കുക.

ഇതിലേക്ക് നിങ്ങളുടെ ആവശ്യാനുസരണം ഒരുപിടി കാന്താരിമുളക് ചേർക്കുക. ഇതിലേക്ക് രണ്ട് അല്ലി കറിവേപ്പിലയും ചേർക്കുക. പകുതി നാരങ്ങയുടെ നീരും, അര ടീസ്പൂൺ പെരുംജീരകവും, ആവശ്യനുസരണം ഉപ്പും, കാൽ ടീസ്പൂൺ മഞ്ഞപ്പൊടിയും ചേർത്ത് നന്നായി അരച്ചെടുക്കുക.

വേണമെന്നുണ്ടെങ്കിൽ ആവശ്യത്തിന് വെള്ളവും ചേർത്ത് അരച്ചെടുക്കാവുന്നതാണ്. അരച്ചെടുത്ത ഈ കൂട്ട് നേരത്തെ വൃത്തിയാക്കി കഴുകി വച്ചിരിക്കുന്ന മീനിന്റെ മുകൾവശത്തായി ചേർക്കുക. ശേഷം മീനിന്റെ എല്ലാ ഭാഗത്തും മസാല തേച്ചുപിടിപ്പിക്കുക. ഏകദേശം അരമണിക്കൂർ മീൻ അനക്കാതെ വയ്ക്കണം.

ഒരു പാനിലേക്ക് ഒന്നര ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക. വെളിച്ചെണ്ണ ചൂടായതിനു ശേഷം നേരത്തെ മസാല തേച്ചുപിടിപ്പിച്ച് വച്ചിരിക്കുന്ന മീൻ ഓരോന്നായി ഇതിലേക്ക് വയ്ക്കുക. തീ ചുരുക്കി ഇട്ട് ഫ്രൈ ചെയ്യാൻ ശ്രദ്ധിക്കുക.

ഒരു വശം നന്നായി മൊരിഞ്ഞു കഴിഞ്ഞാൽ മീനിനെ മറിച്ചിട്ട് വേവിക്കാവുന്നതാണ്. ഇരുവശവും നന്നായി മൊരിഞ്ഞു കഴിഞ്ഞാൽ ഒരു പാത്രത്തിലേക്ക് മാറ്റാവുന്നതാണ്.

Credits: Nunus tasty kitchen