ഇത് വെറും ചമ്മന്തി അല്ല. അടിപൊളി സംഭവം.

ചോറിനും കഞ്ഞിക്കും ഇഡ്ഡലിക്കും എല്ലാം ഒരുപോലെ കഴിക്കാൻ പറ്റുന്ന ചമ്മന്തി. നാലുദിവസം കേടുകൂടാതെ സൂക്ഷിക്കാൻ പറ്റും. ഇതിനായി ഒരു പച്ച മാങ്ങ കഴുകി വൃത്തിയാക്കി ചെറിയ കഷണങ്ങളായി അരിഞ്ഞു ഒരു മിക്സിയുടെ ജാറിലേക്ക് ചേർക്കുക. ഇതിലേക്ക് അര മുറി തേങ്ങ ചെറിയ കഷ്ണങ്ങളായി അരിഞ്ഞതും ചേർക്കുക. ശേഷം നന്നായി അരച്ചെടുക്കുക.

ഒരു പാൻ ചൂടാക്കാൻ വയ്ക്കുക. ഇതിലേക്ക് അര ടീസ്പൂൺ കടുക്, കാൽ ടീസ്പൂൺ ഉലുവ, എരുവ് ഇല്ലാത്ത 10 വറ്റൽമുളക് ചേർത്ത് ഇളക്കുക. കടുക് എല്ലാം പൊട്ടി വരുമ്പോൾ തീ കെടുത്തിയതിന് ശേഷം ഒരു മിക്സിയുടെ ജാറിലേക്ക് മാറ്റി പൊടിച്ചെടുക്കുക. മറ്റൊരു പാനിൽ ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക. ഇതിലേക്ക് മുക്കാൽ ടി സ്പൂൺ കടുക് ഇട്ടു പൊട്ടിക്കുക.

ശേഷം ഒന്നര ടേബിൾസ്പൂൺ ഇഞ്ചി ചെറുതായി അരിഞ്ഞത്, 10 വെളുത്തുള്ളി വട്ടത്തിലരിഞ്ഞത് ചേർത്ത് തീ ചുരുക്കി വെച്ച് ഇവ വഴറ്റിയെടുക്കുക. ഇവയുടെ നിറം മാറി വരുമ്പോൾ ഇതിലേക്ക് രണ്ടു തണ്ട് കറിവേപ്പിലയും, നേരത്തെ അരച്ച് വച്ചിരുന്ന തേങ്ങയും മാങ്ങയും ചേർത്തിളക്കുക.

തേങ്ങയിൽ നിന്നും വാങ്ങി യിൽ നിന്നും വെള്ളം വറ്റുന്നതുവരെ വേവിക്കുക. ശേഷം ഇതിലേക്ക് നേരത്തെ പൊടിച്ചു വച്ചിരിക്കുന്ന മസാല ചേർക്കുക. ഇതോടൊപ്പം ഒരു ടീസ്പൂൺ ഉപ്പ്, മുക്കാൽ ടീസ്പൂൺ മഞ്ഞൾ പൊടി എന്നിവ ചേർത്ത് നന്നായി ഇളക്കുക. നന്നായി ഇളക്കിയ ഇതിലേക്ക് ഒരു ടിസ്പൂൺ കായം പൊടിയും ചേർത്തിളക്കുക. ശേഷം കഴിക്കാവുന്നതാണ്.

Credits : Lillys natural tips

x