ഇന്ന് ബ്രേക്ഫാസ്റ്റിനു മലബാർ സ്പെഷ്യൽ പത്തൽ കഴിച്ചാലോ? കൂടെ നല്ല ടേസ്റ്റിയായ ചമ്മന്തിയും. വളരേ എളുപ്പത്തിൽ തയ്യാറാക്കാം.

മലബാറുകാരുടെ ഒരു സ്പെഷ്യൽ ആണ് പത്തൽ. വളരെ സ്വാദിഷ്ടവും എളുപ്പത്തിൽ തയ്യാറാക്കാവുന്നതുമായ ദോശ പോലെ ഇരിക്കുന്ന ഒരു ബ്രേക്ഫാസ്റ്റ് വിഭവമാണ് പത്തൽ. ഇതെങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം.

ഇതിനായി തലേദിവസം വെള്ളത്തിലിട്ടു വച്ച പുഴുങ്ങലരി രണ്ട് കപ്പ് എടുക്കുക. ഇതിലേക്ക് ഒരു ടീസ്പൂൺ ജീരകം, ഒരു സവാള ചെറുതായി അരിഞ്ഞത്, അരക്കപ്പ് തേങ്ങ ചിരവിയത് എന്നിവയെല്ലാം ചേർത്ത്, ഇവയെല്ലാം ഒരു മിക്സിയുടെ ജെറിലേക്ക് മാറ്റി ചെറിയ തരിയായി അടിച്ചെടുക്കുക.

അധികം വെള്ളം ചേർക്കാതെ വേണം മാവ് തയ്യാറാക്കാൻ. അധികം വെള്ളം ആയി പോകരുത്. അതിനു ശേഷം അടുപ്പിൽ ഒരു തവ വെച്ച് ചൂടാക്കി, അൽപം എണ്ണയോ ഓയിലോ പുരട്ടി അതിന് മുകളിലായി തയ്യാറാക്കി വച്ച മാവിൽനിന്നും ഓരോ ഉരുളകളായി എടുത്തു തവയിലേക്ക് വെച്ച്‌ കൈകൊണ്ട് ചെറുതായി അമർത്തി കൊടുത്തു പരത്തിയെടുക്കുക. വെള്ളം തൊട്ടു വേണം ഇതുപോലെ പരത്തിയെടുക്കാൻ.

അതിനുശേഷം ഇത് അടച്ചു വച്ച് വേവിക്കണം. ശേഷം ഇത് തിരിച്ചിടുക. ഇതുപോലെ തയ്യാറാക്കി വച്ച മാവ് എല്ലാം പരത്തി ചുട്ടെടുക്കുക. മലബാർ സ്പെഷ്യൽ പത്തൽ ഇവിടെ തയ്യാറായിരിക്കുന്നു. അതിനുശേഷം മിക്സിയുടെ ജാറിലേക്ക് 3 ചുട്ടെടുത്ത വറ്റൽ മുളക്, 4 വെളുത്തുള്ളി അല്ലി, ഒരു സവാളയുടെ പകുതി, അരക്കപ്പ് ചിരകിയ തേങ്ങ ഇവയെല്ലാം ചേർത്ത് ഒരു ടീസ്പൂൺ വെളിച്ചെണ്ണ ചേർത്ത് അരച്ചെടുക്കുക.

പത്തലിന്റെ കൂടെ കഴിക്കാനുള്ള ടേസ്റ്റിയായ ചമ്മന്തി തയ്യാർ. ബ്രേക്ക്ഫാസ്റ്റിനു എല്ലാവരും ഇഷ്ടപ്പെടുന്ന ഒരു വിഭവമാണ് ഈ മലബാർ സ്പെഷ്യൽ പത്തലും വളരെ ടേസ്റ്റിയായ ചമ്മന്തിയും. എല്ലാവരും വീട്ടിൽ ട്രൈ ചെയ്തു നോക്കൂ. എന്തായാലും ഇഷ്ടപെടും.