മുട്ടയും മൈദ പൊടിയും ഉണ്ടോ. എങ്കിൽ ഈ സ്നാക്ക്സ് ഉണ്ടാക്കി നോക്കു.

വെറും 3 ചേരുവകൾ ഉപയോഗിച്ച് ഒരു അടിപൊളി സ്നാക്ക് ഉണ്ടാക്കാം. വൈകീട്ടത്തെ ചായക്ക് ഇത് ഒരെണ്ണം മതി. ഇതിലേക്ക് ആവശ്യമായിട്ടുള്ള ചേരുവുകളും എങ്ങനെ ഉണ്ടാക്കാം എന്നും കീഴെ നൽകിയിരിക്കുന്നു. ഒരു കോഴിമുട്ട ഒരു ബൗളിലേക്ക് പൊട്ടിച്ചൊഴിക്കുക. ഒരു ടീ സ്പൂൺ ഉപയോഗിച്ച് ഈ കോഴി മുട്ട നന്നായി ബീറ്റ് ചെയ്യുക.

ഇതിലേക്ക് പുളി കുറഞ്ഞ അരകപ്പ് തൈര് ചേർക്കുക. ഇവ രണ്ടും ചേർത്ത് നന്നായി ബീറ്റ് ചെയ്ത് എടുക്കുക. ഇതിലേക്ക് ഒരു കപ്പ് മൈദ പൊടി ചേർക്കുക. ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി മിക്സ് ചെയ്യുക. മിക്സ് ചെയ്ത് എടുത്ത ഈ കൂട്ടിലേക്ക് ഒരു നുള്ള് ബേക്കിംഗ് സോഡയും ചേർത്ത് വീണ്ടും നന്നായി ഇളക്കി എടുക്കുക.

അത്യാവശ്യം കട്ടിയുള്ള ബേറ്റർ ആണ് ഉണ്ടാക്കിയെടുക്കേണ്ടത്. ഒരു പാനിൽ അല്പം വെളിച്ചെണ്ണയൊഴിച്ച് തിളപ്പിക്കുക. വെളിച്ചെണ്ണ ചൂടായതിനു ശേഷം ഒരു ടീസ്പൂൺ ഉപയോഗിച്ച് നേരത്തെ തയ്യാറാക്കിയ ബാറ്ററിയിൽ നിന്നും അല്പം എടുത്തു എണ്ണയിലേക്ക് ഇറക്കി വച്ചു കൊടുക്കുക. ടിസ്പൂണിൽ വെളിച്ചെണ്ണ തേച്ചതിനുശേഷം ബാറ്റർ എടുക്കാൻ ശ്രദ്ധിക്കുക.

വെളിച്ചെണ്ണയുടെ അളവിനനുസരിച്ച് ഒരുമിച്ച് ഫ്രൈ ചെയ്തെടുക്കാവുന്നതാണ്. ഒരുവശം നന്നായി മൊരിഞ്ഞു കഴിഞ്ഞാൽ മറിച്ചിട്ട് എല്ലാ വശവും നന്നായി മൊരിയിച്ചെടുക്കുക. ഗോൾഡൻ ബ്രൗൺ കളർ ആയാൽ മറ്റൊരു പാത്രത്തിലേക്ക് മാറ്റാവുന്നതാണ്. കോഴിമുട്ടയും മൈദ പൊടിയും ഉപയോഗിച്ച് തയ്യാറാക്കിയ സ്നേക്ക് കഴിക്കാവുന്നതാണ്.

Credits : Amma Secret Recipes

x