ഒരു കറിയും ഇല്ലാതെ തന്നെ വളരെ രുചികരമായി കഴിക്കാവുന്ന ബ്രേക്ക് ഫാസ്റ്റ് എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം. രണ്ട് ചെരുവുകൾ മാത്രം മതി.

ഒന്നര കപ്പ് മൈദ ഒരു ബൗളിലേക്ക് ഇടുക. ഇതിലേക്ക് ആവശ്യത്തിന് ഉള്ള ഉപ്പും ചേർത്ത് കൊടുക്കുക. ഇവിടെ മൈദ ഉപയോഗിക്കുന്നതിനു പകരമായി ഗോതമ്പുപൊടിയും ഉപയോഗിക്കാവുന്നതാണ്. ഇതിലേക്ക് ആവശ്യത്തിന് ഉള്ള വെളളം ഒഴിച്ചു കൊണ്ട് പൂരിക്ക് മാവ് കുഴക്കുന്ന രീതിയിൽ കുഴച്ചെടുക്കുക. നല്ല സോഫ്റ്റായ രീതിയിൽ കുഴച്ചെടുക്കുക. കുഴച്ച് വച്ചിരിക്കുന്ന മാവിൽ നിന്നും ചെറിയ കഷ്ണങ്ങൾ കുഴച്ചെടുക്കുക.

അടുത്തതായി ഇതിന്റെ ഉള്ളിലേക്ക് ആവശ്യമായ മസാല സെറ്റ് ചെയ്യാം. ഇതിനായി മൂന്ന് കോഴിമുട്ട പൊട്ടിച്ച് ഒരു പാത്രത്തിലേക്ക് ഒഴിക്കുക. ഇതിലേക്ക് ഒരു സവാള നല്ല രീതിയിൽ ചെറുതായി അരിഞ്ഞെടുക. എരുവിന്റെ ആവശ്യാനുസരണം പച്ചമുളക് ചെറുതായി അരിഞ്ഞ് ചേർക്കുക. ഇതിലേക്ക് മല്ലിയിലയും ആവശ്യത്തിനനുസരിച്ച് ഉപ്പും ചേർക്കുക. എല്ലാ ചേരുവുകളും ആയതിനുശേഷം നല്ലരീതിയിൽ മിക്സ് ചെയ്തു എടുക്കുക.

അടുത്തതായി നേരത്തെ കുഴച്ച് മാറ്റി വെച്ചിരുന്ന മൈദ പരത്തി എടുക്കുക. ചപ്പാത്തി പരത്തുന്ന രീതിയിൽ തന്നെ വളരെ കട്ടി കുറഞ്ഞ രീതിയിൽ പരത്തി എടുക്കണം. പരത്തി വച്ചിരിക്കുന്നവയിൽ നേരത്തെ മസാല ആക്കി വെച്ചിരുന്ന മുട്ട ഒഴിച്ചു കൊടുക്കുക. ഇതിന്റെ മുകളിൽ മറ്റൊരു പരത്തിയ മൈദയും വെച്ച് ഒട്ടിക്കുക. മുട്ട പുറത്തേക്ക് പോകാതെ ശ്രദ്ധിക്കണം. ഇത്തരത്തിൽ ബാക്കിയുള്ളവയും ചെയ്തെടുക്കുക. ഇതിന്റെ മുകളിൽ കുറച്ച് എള്ള് വിതറാവുന്നതാണ്.

ഒരു ചട്ടിയിൽ എണ്ണ തളപിച്ച് അതിലേക്ക് നേരത്തെ മാറ്റിവെച്ചിരുന്നവ ഓരോന്നായി ഫ്രൈ ചെയ്ത് എടുക്കാവുന്നതാണ്. ക്രിസ്പി ആയിട്ട് കഴിക്കാൻ ആഗ്രഹിക്കുന്നവർ ആണെങ്കിൽ എണ്ണയിൽ കുറച്ചധികം നേരം ഫ്രൈ ചെയ്യാവുന്നതാണ്. അല്ലാത്തവർ പെട്ടന്ന് തന്നെ ഫ്രൈ ചെയ്ത് എടുക്കുക. മറ്റൊരു കറിയും കൂടാതെ തന്നെ ഈ വിഭവം കഴിക്കാൻ സാധിക്കുന്നതാണ്.

Credit :She Book

x