മാജിക്‌ ലോലാപ്പി തയ്യാറാക്കിയാലോ.വൈറൽ ആവുന്ന റെസിപ്പി.ഇത്രയും എളുപ്പം തയ്യാറാക്കാം.

വളരെ പെട്ടെന്ന് വൈറലായ ഒരു റെസിപിയാണ് മാജിക് ലോലാപ്പി റെസിപി. ഇത് തയ്യാറാക്കാൻ ആവശ്യമായ ചേരുവകളും എങ്ങനെ തയ്യാറാക്കാം എന്നും കീഴെ നൽകിയിരിക്കുന്നു. ഒരു പാനിലേക്ക് ഒന്നര കപ്പ് വെള്ളം ഒഴിച്ച് തിളപ്പിക്കുക. തിളച്ച് വരുമ്പോൾ ഇതിലേക്ക് ഒരു ടീസ്പൂൺ ഉപ്പും, ഒരു ടേബിൾസ്പൂൺ സൺഫ്ലവർ ഓയിലും ചേർത്ത് ഇളക്കുക.

ശേഷം ഇതിലേക്ക് ഒന്നര കപ്പ് വറുത്ത റവ ചേർക്കുക. വെള്ളം വറ്റി വരുന്നതുവരെ നന്നായി ഇളക്കുക. വെള്ളം വറ്റിയതിന് ശേഷം അല്പ്പ നേരം ഇളക്കുക. ശേഷം തീ കെടുത്തി ചെറുചൂടിൽ ഇവ കൈ ഉപയോഗിച്ച് കുഴക്കുക. കുഴിച്ചെടുത്ത റവയിൽ നിന്നും ചെറിയ ഉരുളകൾ ഉരുട്ടിയെടുക്കുക.

മറ്റൊരു പാനിൽ ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് തിളപ്പിക്കുക. ഇതിലേക്ക് ഉരുട്ടി വെച്ചിരിക്കുന്ന റവ ഓരോന്നായി ഇട്ട് ഫ്രൈ ചെയ്യുക. എല്ലാ വശത്തും ഗോൾഡൻ ബ്രൗൺ കളർ ആകുമ്പോൾ ഇവ കോരി മറ്റൊരു പാത്രത്തിലേക്ക് മാറ്റാവുന്നതാണ്.

ഇതിന്റെ മുകൾ വശത്തായി അല്പം മുളകുപൊടിയും, ആവശ്യത്തിന് ഉപ്പും, കാൽ ടീസ്പൂൺ ചാറ്റ് മസാലയും ചേർത്ത് നന്നായി ഇളക്കി മിക്സ് ചെയ്യുക. വളരെ എളുപ്പം തയ്യാറാക്കിയ മാജിക് ലോലാപ്പി കഴിക്കാവുന്നതാണ്.

Credits : Lillys natural tips

x