നൂഡിൽസ് റോൾ തയ്യാറാക്കാം വളരെ എളുപ്പത്തിൽ.

ഒരു പാനിൽ അല്പം വെളിച്ചണ്ണ ഒഴിച്ച് ചൂടാക്കുക. വെളിച്ചെണ്ണ ചൂടാക്കിയശേഷം ഇതിലേക്ക് ഒരു സബോള ചെറുതായി അറിഞ്ഞെടുക. സബോള ചെറുതായി വാടി വരുമ്പോൾ ഇതിലേക്ക് ഒരു തക്കാളി മുറിച്ചിടുക. സവാളയുടെ നിറം ചെറുതായി മാറുമ്പോൾ ഇതിലേക്ക് മാഗിയുടെ കൂടെ ലഭിക്കുന്ന മസാല ഒരു പാക്കറ്റ് ചേർക്കുക.

ഇതോടൊപ്പം കാൽ ടീസ്പൂൺ ഉപ്പും, കാൽ ടീസ്പൂൺ മുളകുപൊടിയും ചേർത്ത് നന്നായി മിക്സ് ചെയ്യുക. നന്നായി മിക്സ് ചെയ്ത് ഈ മസാലയിലേക്ക് ഒരു കപ്പ് വെള്ളം ചേർക്കുക. വെള്ളം നന്നായി തിളച്ചു വരുമ്പോൾ ഇതിലേക്ക് 10 രൂപയുടെ ഒരു പാക്കറ്റ് നൂഡിൽസ് ചേർക്കുക. ശേഷം ഇവയെല്ലാം നന്നായി മിക്സ് ചെയ്ത് വെള്ളം വറ്റിക്കുക.

ഇതിലേക്ക് അല്പം മല്ലിയിലയും ചേർത്ത് മിക്സ് ചെയ്ത് തീ കെടുത്തുക. 4 ബ്രെഡിന്റെ അരികു വശം മുറിച്ചുമാറ്റുക. ശേഷം ഈ നാലു ബ്രെഡും ചെറുതായി പരത്തിയെടുക്കുക. മറ്റൊരു ബൌളിലേക്ക് ഒരു ടേബിൾ സ്പൂൺ മൈദ പൊടി ചേർക്കുക. ഇതിലേക്ക് അൽപം വെള്ളം ചേർത്ത് പേസ്റ്റ് രൂപത്തിലാക്കുക. ഒരു ബ്രെഡ് എടുത്ത് അതിന്റെ 4 അരികിലും മൈദ തേച്ചുപിടിപ്പിക്കുക.

ശേഷം നേരത്തെ തയ്യാറാക്കി വച്ചിരിക്കുന്ന ന്യൂഡിൽസ് ബ്രെഡിന്റെ നടുക്കിൽ അല്പം വെച്ച് ചുരുട്ടുക. ബ്രെഡിന്റെ രണ്ട് അറ്റവും അമർത്തുക. ഇതുപോലെ ബാക്കിയുള്ള ബ്രെഡും ചെയ്തെടുക്കുക. ഒരു പാനിൽ അല്പം വെളിച്ചെണ്ണ പുരട്ടി ചൂടാക്കുക. ശേഷം റോൾ ചെയ്തു വച്ചിരിക്കുന്ന ബ്രെഡ് ഓരോന്നും പാനിൽ വച്ച് ഫ്രൈ ചെയ്യുക. ബ്രെഡ് ഒരു വശം നന്നായി മൊരിഞ്ഞു കഴിഞ്ഞാൽ മറിച്ചിട്ട് മറുവശവും മൊരിയിക്കുക.

Credits : Selines Recipes

x