കോഴി മുട്ടയും നൂഡിൽസും ഉണ്ടോ? എങ്കിൽ ഇങ്ങനെ ചെയ്തു നോക്കൂ. കുട്ടികൾക്ക് വളരെ ഇഷ്ടപ്പെടും

ഒരു പാൻ ചൂടാക്കാൻ വയ്ക്കുക. ഇതിലേക്ക് 2 ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിക്കുക. വെളിച്ചെണ്ണ ചൂടായി വരുമ്പോൾ ഇതിലേക്ക് ഒരു സവാള ചെറുതായി അരിഞ്ഞത് ചേർക്കുക. സബോള ചെറുതായി വഴന്നു വരുമ്പോൾ ഇതിലേക്ക് ഒരു പച്ചമുളക് വട്ടനെ അരിഞ്ഞത് ചേർക്കുക.

മറ്റൊരു പാനിൽ അൽപം വെള്ളം ഒഴിച്ച് ന്യൂഡിൽസ് വേവിച്ചെടുക്കുക. ഒരു ബൗളിൽ രണ്ടു കോഴിമുട്ട പൊട്ടിച്ച് ഒഴിക്കുക. ഇതിലേക്ക് നേരത്തെ വഴറ്റി വച്ചിരുന്ന സബോളയും പച്ചമുളകും ചേർക്കുക. ഇതിലേക്ക് ആവശ്യത്തിന് ഉപ്പും, ഒരു പിടി മല്ലിയിലയും, മാഗി വാങ്ങുമ്പോൾ ലഭിക്കുന്ന മസാലയും മുഴുവനായി ചേർക്കുക.

ശേഷം ഇവയെല്ലാം നന്നായി ഇളക്കി മിക്സ് ചെയ്യുക. നന്നായി ബീറ്റ് ചെയ്ത് എടുത്ത ഈ മുട്ടയുടെ മിക്സിലേക്ക് നേരത്തെ വേവിച്ചുവച്ചിരിക്കുന്ന മാഗി വെള്ളം ഇല്ലാതെ ചേർക്കുക. ഇവ ഒരു ടിസ്പൂൺ ഉപയോഗിച്ച് നന്നായി ഇളക്കി മിക്സ് ചെയ്യുക. ഒരു ഉണ്ണിയപ്പം ചട്ടിയെടുക്കുക. ഇതിലെ ഓരോ കുഴിയിലും അല്പം വെളിച്ചെണ്ണ തടവി കൊടുക്കുക.

ശേഷം ഓരോന്നിലും നേരത്തെ തയ്യാറാക്കി വച്ചിരിക്കുന്ന മസാല മാഗി രണ്ട് ടിസ്പൂൺ വീതം നിറക്കുക. തീ ചുരുക്കി വെച്ച് മൂന് മിനിറ്റ് വെച്ചാൽ തന്നെ ഒരുവശം മൊരിഞ്ഞു വരും. ശേഷം തിരിച്ചിട്ട് മറുവശവും വേവിക്കുക. ഇങ്ങനെയും ബാക്കിയുള്ളതും ചെയ്തെടുക്കുക. വളരെ എളുപ്പത്തിൽ വെറും 5 മിനിറ്റുകൊണ്ട് തയ്യാറാക്കാൻ പറ്റുന്ന അടിപൊളി പലഹാരമാണിത്.

Credits : ഉമ്മച്ചിന്റെ അടുക്കള by shereena

x