വിരുന്നുകാർ വരുമ്പോൾ വ്യത്യസ്തമായ രീതിയിൽ നാരങ്ങ ജ്യൂസ് തയ്യാറാക്കി കൊടുത്താലോ.

നാരങ്ങ ജ്യൂസ്, എന്നാൽ വളരെ സ്വാദോടെ തയ്യാറാക്കിയ നാരങ്ങ ജ്യൂസ്‌. പിങ്ക് നിറത്തിൽ വളരെ സ്വാദുള്ള നാരങ്ങ വെള്ളം തയ്യാറാക്കാം. ഇതിനായി ഒരു മിക്സിയുടെ ജാറിലേക്ക് ഒരു നാരങ്ങയുടെ മുഴുവൻ നീര് പിഴിഞ്ഞ് ഒഴിക്കുക. ഇതിലേക്ക് നിങ്ങളുടെ മധുരത്തിന് ആവശ്യമായ പഞ്ചസാര ചേർക്കുക.

5 ടീസ്പൂൺ പഞ്ചസാര ചേർക്കാവുന്നതാണ്. തയ്യാറാക്കുന്ന ജ്യൂസിന് തണുപ്പ് ലഭിക്കുവാനായി അല്പം ഐസ്ക്യൂബ്സ് ചേർക്കുക. തണവ് വേണ്ടാത്തവർക്ക് ഇത് ചേർക്കണം എന്ന് നിർബന്ധമില്ല. ഇതിലേക്ക് ഒരു ടീസ്പൂൺ മിൽക്ക് മെയ്ഡും ചേർക്കുക.

മിൽക്ക് മേഡ്ന് പകരമായി ഒരു ടീസ്പൂൺ പാൽപ്പൊടിയും ചേർക്കാം. ജ്യൂസിന് പിങ്ക് നിറം ലഭിക്കുന്നതിനായി അല്പം കറുത്ത മുന്തിരി കഴുകി വൃത്തിയാക്കി ചേർക്കുക. ഏതു മുന്തിരി വേണമെങ്കിലും ഉപയോഗിക്കാം. ശേഷം ഇതിലേക്ക് ആവശ്യത്തിന് വെളളം ചേർക്കുക.

ശേഷം ഒട്ടും കട്ടയില്ലാതെ ഇവ മിക്സിയിൽ അരച്ച് എടുക്കുക. അരച്ചെടുത്ത വെള്ളം മറ്റൊരു ഗ്ലാസ്സിലേക്ക് അരിപ്പ വെച്ച് അരിച്ച് ഒഴിച്ച് കുടിക്കാവുന്നതാണ്. വളരെ എളുപ്പം തയ്യാറാക്കിയ ഈ നാരങ്ങ ജ്യൂസ് വിരുന്നുകാർ വരുമ്പോഴും കൊടുക്കാവുന്നതാണ്.

Credits : ഉമ്മച്ചിന്റെ അടുക്കള by shereena

x