ദാഹം ഒരു പ്രധാന പ്രശ്നമാണ്. ദാഹത്തെ മറികടക്കുവാൻ നാം വളരെ അധികം മാർഗങ്ങൾ തേടുന്നവരാണ്. വളരെ എളുപ്പത്തിൽ നാരങ്ങ ജ്യൂസ് തയ്യാറാക്കാം. ഇതിലേക്ക് ആവശ്യമായ ചേരുവകളും എങ്ങനെ ഉണ്ടാക്കുന്ന വിതവും കീഴെ നൽകിയിരിക്കുന്നു. ഇതിനായി ഒരു വലിയ നാരങ്ങയുടെ നീര് എടുത്ത് മിക്സിയുടെ ജാറിലേക്ക് ഒഴിക്കാം.
ഇതിലേക്ക് 10 മിനിറ്റ് വെള്ളത്തിൽ കുതിർത്ത് വച്ചിരുക്കുന്ന 15 കശുവണ്ടി ഇട്ടുകൊടുക്കുക. ഇത് നന്നായി മിക്സിയിൽ അടിച്ചെടുക്കുക. ഇനി ഇതിലേക്ക് ചെറിയ ഒരു ഇഞ്ചി, ചെറിയ കഷ്ണം മാങ്ങാ എന്നിവ ചേർക്കുക.
നാരങ്ങ വെള്ളത്തിന് തണവ് ലഭിക്കണമെങ്കിൽ ഇതിലേക്ക് ഐസ് ക്യൂബ്‌സ് ചേർക്കുക. കൂടുതൽ രസം ഐസ് ക്യൂബ്‌സ് ചേർക്കുമ്പോഴാണ്. ഇതിലേക്ക് നിങ്ങളുടെ ആവശ്യാനുസരണം പഞ്ചസാര ചേർക്കുക.
ശേഷം രണ്ട് ഗ്ലാസ്സ് വെള്ളം എന്നിവ ചേർത്ത് നന്നായി മിക്സിയിൽ അരച്ച് എടുക്കുക. ഒട്ടും കട്ടകൾ ഇല്ലാതെ അരച്ചെടുക്കണം. ശേഷം മറ്റൊരു ഗ്ലാസിലേക്ക് അരിപ്പ ഉപയോഗിച്ച് അരിച്ചെടുക്കുക.