ലെയർ റൊട്ടി വളരെ എളുപ്പം ഉണ്ടാക്കാൻ പഠിക്കാം. പച്ചരി ഉണ്ടെങ്കിൽ ഇങ്ങനെ ചെയ്ത് നോക്കു.

കണ്ണൂർ ഭാഗത്ത് കൂടുതലായി കണ്ടുവരുന്ന ഇതൾ റൊട്ടി എങ്ങിനെ ഉണ്ടാക്കാം എന്ന് നോക്കാം. ഇതിലേക്ക് ആവശ്യമായ ചേരുവകളും എങ്ങനെ ഉണ്ടാക്കാം എന്നുമാണ് കീഴെ നൽകിയിരിക്കുന്നത്. മൂന്നു മണിക്കൂർ വെള്ളത്തിൽ കുതിർത്തി എടുത്ത് 2 കപ്പ് പച്ചരി ഒരു മിക്സിയുടെ ജാറിലേക്ക് മാറ്റുക. കട്ടിയുള്ള രണ്ട് കപ്പ് തേങ്ങാപ്പാലിൽ നിന്നും കുറച്ചു തേങ്ങാപ്പാൽ മിക്സിയുടെ ജാറിലേക്ക് ഒഴിക്കുക.

ഇതിലേക്ക് 2 ടേബിൾ സ്പൂൺ ചോറും ചെർക്കുക. ശേഷം ഇവയെല്ലാം നന്നായി അരച്ചെടുക്കുക. ഇത് മറ്റൊരു ബൗളിലേക്ക് മാറ്റുക. മാവിനെ കുറച്ച് കട്ടി കുറവ് വേണ്ടതിനാൽ നേരത്തെ ബാക്കിയുണ്ടായിരുന്ന തേങ്ങാപ്പാല് ഇതിലേക്ക് ഒഴിക്കുക. ഇതിലേക്ക് ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി ഇളക്കി എടുക്കുക.

ഒരു കേക്ക് ടിന്നിന്റെ എല്ലാ വശത്തും നെയ്യ് പുരട്ടുക. ഇതിലേക്ക് ഒരു തവി മാവ് ഒഴിക്കുക. ശേഷം മറ്റൊരു പാത്രത്തിൽ ഇറക്കി വെച്ച് ആവി കേറ്റി വേവിക്കുക. വെന്ത് കഴിഞ്ഞാൽ ഇതിന്റെ മുകളിലായി അൽപം നെയ്യ് പുരട്ടി അടുത്ത ഒരു തവി മാവ് ഒഴിക്കുക. ഇതും വെന്ത് കഴിഞ്ഞാൽ നേരത്തെ ചെയ്തപോലെ മാവ് ഒഴിക്കുക.

ലയർ ആയിട്ടാണ് ഇത് വേവിച്ചെടുക്കുന്നത്. കേക്ക് ടിന്നിന്റെ പകരം സ്റ്റീൽ പ്ലേറ്റ് ഉപയോഗിക്കാവുന്നതാണ്. ചൂടാറി കഴിഞ്ഞാൽ മറ്റൊരു പാത്രത്തിലേക്ക് മാറ്റി മുറിച്ച് കഴിക്കാവുന്നതാണ്.

Credits : She Book