വെണ്ടയ്ക്ക കിച്ചടി വളരെ എളുപ്പത്തിൽ തയ്യാറാക്കാം. വളരെ സ്വാദ്

ഒരു മൺ ചട്ടിയിലേക്ക് ഒന്നര ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് തിളപ്പിക്കുക. ഇതിലേക്ക് ഒരു സ്പൂൺ കടുക് ഇട്ടു പൊട്ടിക്കുക. ഇതോടൊപ്പം രണ്ടു തണ്ട് കറിവേപ്പിലയും 3 വറ്റൽമുളക് നടുകീറിയതും, 6 ചെറു ഉള്ളി വട്ടത്തിൽ അരിഞ്ഞതും ചേർത്ത് വഴറ്റുക.

ശേഷം ഇതിലേക്ക് 200 ഗ്രാം വെണ്ടക്കായ ചെറിയ കഷണങ്ങളായി വട്ടത്തിൽ അരിഞ്ഞ് ചേർക്കുക. ഇതിലേക്ക് ആവശ്യത്തിന് ഉപ്പും ചേർത്ത് ഇവ നന്നായി ഇളക്കുക. എരുവിന് ആവശ്യമായ പച്ചമുളക് വട്ടത്തിൽ അരിഞ്ഞ് ചേർക്കുക. ഇതേ സമയം ഒരു മിക്സിയുടെ ജാറിലേക്ക് ഒരു കപ്പ് തേങ്ങ ചിരകിയത് ചേർക്കുക.

ഇതിലേക്ക് 5 ചെറുഉള്ളി ചേർക്കുക. ഇതോടൊപ്പം ഒരു ടീസ്പൂൺ ചെറിയ ജീരകവും, അരച്ചെടുക്കാൻ ആവശ്യമായ വെള്ളവും ചേർത്ത് നന്നായി അരച്ചെടുക്കുക. പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കണം. ഇതേസമയം വേണ്ടക്കായ വഴന്ന് വന്നിട്ടുണ്ടാവും. ഇതിലേക്ക് അരച്ചു വച്ചിരിക്കുന്ന തേങ്ങാ മുഴുവനായി ചേർക്കുക.

മിക്സിയുടെ ജാറിലേക്ക് അല്പം വെള്ളവും ചേർത്ത് കലക്കി ഇതിലേക്ക് ഒഴിക്കുക. ഇതിലേക്ക് ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി ഇളക്കുക. ഇതിൽ നിന്നും വെള്ളം വറ്റി വരുമ്പോൾ ഇതിലേക്ക്, അരക്കപ്പ് കട്ടത്തൈര് ചേർക്കുക. ശേഷം നന്നായി ഇളക്കി മിക്സ് ചെയ്ത് തീ കെടുത്തുക. വളരെ രുചികരമായ വെണ്ടയ്ക്ക കിച്ചടി തയ്യാറായിരിക്കുകയാണ്.

Credits : Lillys natural tips

x