വേണ്ടക്കായ ഇങ്ങനെ ഫ്രൈ ചെയ്ത് നോക്കു. വളരെ രുചി.

വെണ്ടയ്ക്ക ഫ്രൈ ഇങ്ങനെ ഫ്രൈ ചെയ്ത് നോക്കു. ഇതിനായി അരക്കിലോ വെണ്ടയ്ക്ക ചെറുതായി വട്ടത്തിൽ മുറിച്ച് ഒരു ബൗളിലേക്ക് മാറ്റുക. ഇതിലേക്ക് 2 ടേബിൾ സ്പൂൺ വെളിച്ചെണ്ണയും ആവശ്യത്തിന് ഉപ്പും ചേർക്കുക. ഇതോടൊപ്പം നാല് ടീസ്പൂൺ ചിക്കൻ മസാലയും ചേർക്കുക.

ഇതിലേക്ക് നിങ്ങളുടെ എരുവിന് ആവശ്യാനുസരണം മുളകുപൊടി ചേർക്കുക. ഇവയെല്ലാം ചേർത്ത് നന്നായി മിക്സ് ചെയ്യുക. വേണ്ടക്കായുടെ എല്ലാ ഭാഗത്തും മസാല തേച്ച് പിടിപ്പിക്കണം. ശേഷം ഒരു പാൻ ചൂടാക്കാൻ വെക്കുക. ഇതിലേക്ക് രണ്ട് ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക.

വെളിച്ചെണ്ണ ചൂടായതിന്നു ശേഷം ഇതിലേക്ക് മസാല തേച്ച് വെച്ചിരിക്കുന്ന വെണ്ടക്കായ മുഴുവനും അല്ലെങ്കിൽ പകുതിയും ഇട്ട് ഫ്രൈ ചെയ്യുക. ഒരു വശം നന്നായി വെന്ത് വരുമ്പോൾ ഇതിലേക്ക് ഒരു തണ്ട് വേപ്പില ഇട്ട് കൊടുക്കുക.

ശേഷം തിരിച്ചിട്ട് വെണ്ടക്കയുടെ എല്ലാവശവും മൊരിയിപിച്ച് എടുക്കുക. ഇതുപോലെ ബാക്കി ഉള്ള വേണ്ടക്കായയും ചെയ്ത് എടുക്കുക. തീ കൂട്ടി ഇട്ട് നന്നായി ഇളക്കി വേണം ഇത് ഫ്രൈ ചെയ്യുവാൻ. ശേഷം മറ്റൊരു പാത്രത്തിലേക്ക് മാറ്റി ചോറിന്റെ കൂടെ കഴിക്കാവുന്നതാണ്.

Credits : ഉമ്മച്ചിന്റെ അടുക്കള by shereena

x