കുമ്മട്ടിക്ക ജ്യൂസ്‌ കുടിച്ചിട്ടുണ്ടോ? ഇല്ലെങ്കിൽ ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കൂ.

ഒരു സിനിമയിലൂടെ നമുക്ക് ഏറ്റവും പരിചയം വന്ന ഒരു ജ്യൂസിന്റെ പേരാണ് ‘ കുമ്മട്ടിക്കാ ജ്യൂസ് ‘. പിന്നീട് ഈ പേരിലുള്ള ജ്യൂസ് വളരെ പ്രസിദ്ധമായി. എന്നാൽ കുമ്മട്ടിക്കാ എന്ന പഴം എന്താണെന്ന് പലർക്കും ഇന്നും അറിയില്ല. നമ്മുടെ എല്ലാം വളരെ പ്രിയപ്പെട്ട തണ്ണിമത്തൻ തന്നെയാണ് കുമ്മട്ടിക്കയും.

എങ്കിൽ ഇന്ന് നമുക്ക് കുമ്മട്ടിക്കാ ജ്യൂസ് ഉണ്ടാക്കുന്നത് എങ്ങനെ നോക്കാം. സാധാ തണ്ണിമത്തൻ അടിച്ചെടുത്ത് പഞ്ചസാര കലക്കി ഉണ്ടാക്കുന്ന ജ്യൂസ് പോലെ അല്ല ഇത്. തികച്ചും വ്യത്യസ്തമായ രീതിയിലുള്ള ഈ ജ്യൂസ് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. ഇതിനായി ആവശ്യമുള്ള പ്രധാന ചേരുവ നമ്മുടെ തണ്ണിമത്തൻ തന്നെയാണ്.

തണ്ണിമത്തൻ ആവശ്യത്തിനെടുത്ത് ചെറിയ കഷണങ്ങളാക്കി മുറിച്ചു വെക്കുക. ഇനി ഇത് ഒരു മിക്സിയുടെ ജൂസെർ ജാറിലേക്ക് മാറ്റുക. അതിനുശേഷം ഇതിലേക്ക് 6 പുതിനയില കഷണങ്ങൾ മുറിച്ചിടുക. അതിനുശേഷം നമ്മുടെ മധുരത്തിന് അനുസരിച്ച് പഞ്ചസാര ചേർത്ത് കൊടുക്കുക. ഇനി ഇതിലേക്ക് ആവശ്യമുള്ളത് നാരങ്ങാനീര് ആണ്. ഒരു വലിയ നാരങ്ങ പിഴിഞ്ഞ നീര് ഇതിലേക്ക് ചേർത്ത് കൊടുക്കുക.

മിനിമം രണ്ട് ടേബിൾസ്പൂൺ നാരങ്ങാനീര് ആവശ്യമാണ്. നാരങ്ങാനീരും ചേർത്തതിനുശേഷം ഇതിലേക്ക് അല്പം വെള്ളം ചേർക്കുക. ഒരുപാട് വെള്ളം ചേർക്കാൻ പാടില്ല. അങ്ങനെ ഒരുപാട് വെള്ളമായാൽ പുതിനയില അരഞ്ഞു കിട്ടാൻ പ്രയാസം ആകും. ജാറിന്റെ കാൽഭാഗത്തോളം വെള്ളം ഒഴിച്ച് നന്നായി അടിച്ചെടുക്കുക.

തണ്ണിമത്തങ്ങ ഇടുമ്പോൾ കുരു കളഞ്ഞ് ഇടുന്നതും വളരെ നല്ലതാണ്. കുരുകളഞ്ഞ് ഇല്ലെങ്കിലും ഇത് അടിച്ചെടുക്കാം. അതിനുശേഷം കുരു നീക്കാവുന്നതാണ്. ഇനി അരച്ചെടുത്തത് ഒരു പാത്രത്തിലേയ്ക്ക് അരിച്ച് മാറ്റുക. ഈ സമയത്ത് കുരുവും അരയാത്ത ഇലയുടെ കഷ്ണങ്ങളും നീക്കിക്കളയാൻ സാധിക്കും. ഇനി ഇത് തണുപ്പിച്ചോ അല്ലെങ്കിൽ ഒരു ഗ്ലാസ്സിൽ ഐസ്ക്യൂബ് ഇട്ടോ ഒഴിച്ച് കുടിക്കാവുന്നതാണ്. വളരെ സ്വാദിഷ്ടവും ഹെൽത്തിയുമായ ഈ കുമ്മട്ടിക്കാ ജ്യൂസ് എല്ലാവർക്കും ഇഷ്ടപ്പെടും.

x