വീട്ടിൽ കുമ്പളങ്ങ ഉണ്ടോ? എങ്കിൽ വളരെ എളുപ്പത്തിൽ ഉണ്ടാക്കാം കുമ്പളങ്ങ വറുത്ത എരിശ്ശേരി.

എരിശ്ശേരികൾ എന്നും മലയാളികളുടെ ഇഷ്ടം വിഭവങ്ങളിൽ ഒന്നാണ്. അത്തരത്തിലുള്ള ഒരു കുമ്പളങ്ങ എരിശ്ശേരി ഉണ്ടാക്കിയാലോ? ഊണിന് സൈഡ് ഡിഷായും  അല്ലാതെയും ഉപയോഗിക്കാൻ സാധിക്കുന്ന ഒന്നാണ് കുമ്പളങ്ങ വറുത്ത എരിശ്ശേരി  എന്ന  ഈ വിഭവം. ഇത് എങ്ങനെയാണ് ഉണ്ടാക്കുന്നത് എങ്ങനെ നമുക്ക് പരിശോധിക്കാം.

ഇതിനായി ആദ്യം കുക്കറിൽ അല്പം വെള്ളം വെക്കുക. ശേഷം അതിലേക്ക് തലേദിവസം വെള്ളത്തിലിട്ട വൻപയറും കുമ്പളങ്ങയും ആഡ് ചെയ്തു കൊടുക്കുക. ശേഷം അതിലേക്ക് ആവശ്യത്തിന് ഉപ്പ്, എരിവിന് അനുസരിച്ചുള്ള മുളകുപൊടി, എന്നിവയിട്ട് നല്ലതുപോലെ മിക്സ് ചെയ്യുക. മഞ്ഞൾ പൊടി ഇട്ടു കൊടുക്കാൻ മറക്കരുത്. ശേഷം കുക്കറിന്റെ  അടപ്പ് ഉപയോഗിച്ച് മൂടിവെച്ച് വേവിക്കുക.

ഇത് വെന്ത്  വരുന്ന സമയത്ത് നമുക്ക് നാളികേരം വറുത്തെടുക്കണം.  ഇതിനായി ഒരു പാനിൽ അൽപം എണ്ണയൊഴിച്ച് അതിലേക്ക് നാളികേരം ആഡ് ചെയ്യുക. ശേഷം ബ്രൗൺ കളർ ആകുന്നതുവരെ നല്ലതുപോലെ ഇളക്കി വഴറ്റുക. ശേഷം പാൻ ഓഫ് ആക്കി വറുത്ത നാളികേരം തണുക്കുന്നതിനായി അനുവദിക്കുക.

ശേഷം മിക്സിയുടെ ജാറിലേക്ക്  ഇട്ട്  അതിലേക്ക് അല്പം വെള്ളം ഒഴിച്ച് നല്ലതുപോലെ അരച്ചെടുക്കുക. അതുകഴിഞ്ഞ് പ്രഷർകുക്കറിന്റെ മൂടി  മാറ്റി അതിലേക്ക് വറുത്തരച്ച നാളികേരം ആഡ് ചെയ്തു കൊടുക്കുക. ശേഷം ആവശ്യത്തിന് അനുസരിച്ച് വെള്ളം വറ്റിച്ച് കുറുക്കിയെടുക്കുക.

  ശേഷം ഒരു പാൻ വെച്ച് അതിലേക്ക് അല്പം എണ്ണയൊഴിക്കുക. എണ്ണ നന്നായി ചൂടായി വരുമ്പോൾ അതിലേക്ക് കടുക് ഇട്ടുകൊടുക്കുക. കടുക് നല്ലതുപോലെ പൊട്ടി വരുമ്പോൾ അതിലേക്ക് ചെറുതായി അരിഞ്ഞുവെച്ച ചുവന്നുള്ളി ആഡ് ചെയ്തു കൊടുക്കുക.  അല്പം കറിവേപ്പില കൂടി ആഡ് ചെയ്തതിനുശേഷം നല്ലതുപോലെ വഴറ്റി എടുക്കുക.

ശേഷം ഇത് എരിശ്ശേരിയിലേക്ക് ആഡ് ചെയ്യുക. ഇതോടെ വളരെ ടേസ്റ്റി  ആയിട്ടുള്ള കുമ്പളങ്ങ വറുത്ത എരിശ്ശേരി റെഡിയായിട്ടുണ്ട്. എല്ലാവരും ട്രൈ ചെയ്തു നോക്കണം.

x