കുമ്പളങ്ങ കൊണ്ട് ഒരു ജ്യൂസ് തയ്യാറാക്കിയാലോ.വളരെ എളുപ്പം തയ്യാറാക്കാം .

കുമ്പളങ്ങ കൊണ്ട് ഒരു ജ്യൂസ് തയ്യാറാക്കിയാലോ. ഇതിനാവശ്യമായ ചേരുവകളും എങ്ങനെ തയ്യാറാക്കാം എന്നും കീഴെ നൽകിയിരിക്കുന്നു. ഒരു കുമ്പളങ്ങിയുടെ പകുതി തൊലി കളഞ്ഞ് ചെറിയ കഷണങ്ങളായി അരിഞ്ഞു ഒരു പാത്രത്തിലേക്ക് മാറ്റുക. ഇതിൽ നിന്നും അൽപം കുമ്പളങ്ങ ഒരു മിക്സിയുടെ ജാർ
റിലേക്ക് ഇടുക.

ഇതിലേക്ക് 2 ടേബിൾ സ്പൂൺ പഞ്ചസാര ചേർക്കുക. ജ്യൂസിന് മണം ലഭിക്കുന്നതിനായി 3 ഏലക്കായ ചേർക്കുക. ഇതോടൊപ്പം അര ടീസ്പൂൺ വാനില എസൻസും ചേർക്കുക. ഇതിലേക്ക് ഒരു ഗ്ലാസ് തിളപ്പിച്ചാറിയ പാലും ആവശ്യത്തിന് ഐസ് ക്യൂബ്സ് ചേർത്ത് മിക്സിയിൽ അരച്ചെടുക്കുക.

ഒരു ഗ്ലാസ്സിലേക്ക് അല്പം ഉണക്ക മുന്തിരി വെള്ളത്തിലിട്ട് കുതിർത്തത് ചേർക്കുക. ഇതിലേക്ക് അത്രയും തന്നെ അണ്ടിപ്പരിപ്പും ചേർക്കുക. ഇതിലേക്ക് നേരത്തെ അരച്ചു വച്ചിരുന്ന കുമ്പളങ്ങ ജ്യൂസ് ചേർക്കുക. ഒട്ടും കട്ടകൾ ഇല്ലാതെ തന്നെ ജ്യൂസ് അരച്ചെടുക്കണം.

ഇതിന്റെ മുകൾ വശത്തായി ഒരു ടീസ്പൂൺ തേൻ ഒഴിക്കുക. ശേഷം കുടിക്കാവുന്നതാണ്. വളരെ എളുപ്പം കുമ്പളങ്ങ കൊണ്ട് തയ്യാറാക്കിയ ജ്യൂസ് ആരോഗ്യത്തിന് വളരെ നല്ലതാണ്.

Credits : Lillys natural tips

x