കുമ്പളങ്ങ വെച്ച് ഇങ്ങനെ ജ്യൂസ് തയ്യാറാക്കി നോക്കു. ആരെയും കൊതിപ്പിക്കും ! ആരോഗ്യത്തോടെ ഒരു ജ്യൂസ്…

വ്യത്യസ്തമായ ജ്യൂസ് കുടിക്കുന്നവരാണ് നമ്മൾ. കുമ്പളങ്ങ വെച്ച ജ്യൂസ് തയ്യാറാക്കിയാലോ. ഇതിനായി ആവശ്യമായ ചേരുവകളും എങ്ങനെ തയ്യാറാക്കാം എന്നും കീഴെ നൽകിയിരിക്കുന്നു. രണ്ട് കപ്പിലേക്ക് തികയുന്ന അളവിൽ കുമ്പളങ്ങ കഴുകി വൃത്തിയാക്കി ചെറിയ കഷ്ണങ്ങളാക്കി അരിഞ്ഞ് മാറ്റി വെക്കുക.

ഇതിൽ നിന്നും കുരുക്കൾ എല്ലാം കഴിഞ്ഞതിനു ശേഷം ഒരു പ്രഷർ കുക്കറിലേക്ക് ചേർക്കുക. ഇതിലേക്ക് ഒരു ഗ്ലാസ് വെള്ളം ചേർത്ത് കുക്കർ അടച്ചു വെച്ച് വേവിക്കുക. ഏകദേശം രണ്ടു വിസിൽ വരുമ്പോൾ തീ ചുരുക്കാം. ശേഷം ഇവ മറ്റൊരു പാത്രത്തിലേക്ക് മാറ്റി ചൂടാറാൻ വയ്ക്കുക.

ചൂടാറിയ വേവിച്ച കുമ്പളങ്ങ ഒരു മിക്സിയുടെ ജാറിലേക്ക് ചേർക്കുക. ഇതിലേക്ക് നിങ്ങളുടെ മധുരത്തിന് ആവശ്യമായ പഞ്ചസാര ചേർക്കുക. ഇതോടൊപ്പം ഫ്ലേവർ ലഭിക്കുന്നതിനായി അര ടീസ്പൂൺ വാനില എസൻസും ആവശ്യത്തിന് പാലും ചേർക്കുക.ഇതിലേക്ക് ഒരു ടിസ്പൂൺ പാൽ പൊടിയും ചേർക്കണം.

ശേഷം മിക്സിയിൽ ഒട്ടും കടകൾ ഇല്ലാതെ തന്നെ അരച്ചെടുക്കുക. അരച്ചെടുത്ത കുമ്പളങ്ങി ജ്യൂസ് മറ്റൊരു ഗ്ലാസിലേക്ക് മാറ്റി കഴിക്കാവുന്നതാണ്. രണ്ട് കപ്പ് കുമ്പളങ്ങക്ക് ഒരു ലിറ്റർ പാൽ ഉപയോഗിക്കാം. ഇതോടൊപ്പം അര ലിറ്റർ വെള്ളവും ചേർത്ത് ഒന്നര ലിറ്റർ വരെ രണ്ട് കപ്പ് കുമ്പളങ്ങ കൊണ്ട് ജ്യൂസ്‌ തയ്യാറാക്കാം.

x