മീൻ കറികളിൽ കേമൻ കോട്ടയം മീൻ കറി ഉണ്ടാക്കുന്ന വിധം ഇന്ന് പഠിക്കാം ! ഇതൊന്നു ഷെയർ ചെയ്തു വച്ചോളു.. വീട്ടുകാരെ ഒന്ന് ഞെട്ടിക്കാം !

മീൻ കറികൾ പലവിധം. അതിൽ ഒരു കോട്ടയം സ്റ്റൈൽ മീൻ കറി ആയാലോ ഇന്ന്. പലയിടത്തും പല ആളുകളും ഒരേ കറികൾ തന്നെ പലവിധത്തിലാണ് ഉണ്ടാക്കുന്നത്. അപ്പോൾ ഇന്നത്തെ നമ്മുടെ കറി എങ്ങനെയാണ് ഉണ്ടാക്കുന്നതെന്നു നോക്കാം.

മീൻ വൃത്തിയാക്കിയത് 1 കിലോ വെളിച്ചെണ്ണ 2 മുതൽ 3 ടേബിൾസ്പൂൺ വരെ ആകാം, കടുക് അര ടീസ്പൂൺ, ഉലുവ കാൽ ടീസ്പൂൺ, ഇഞ്ചി വെളുത്തുള്ളി ചെറുതായി അരിഞ്ഞത് 2 ടീസ്പൂൺ, ചെറിയുള്ളി വട്ടത്തിൽ അരിഞ്ഞത് ഒരു പിടി, പച്ചമുളക് 4 എണ്ണം, കറിവേപ്പില ആവശ്യത്തിന്‌, കാശ്മീരി മുളക്പൊടി 3 സ്പൂൺ, മഞ്ഞൾപൊടി അര ടീസ്പൂൺ, കുടംപുളി 3 കഷ്ണം ചൂട് വെള്ളത്തിൽ ഇട്ടത്, വെള്ളം ആവശ്യത്തിന്, ഉപ്പ് ആവശ്യത്തിന്, ഉലുവപ്പൊടി കാൽ ടീസ്പൂൺ.

ആദ്യമായി ഒരു ചട്ടി വെച്ചു അതിലേക്ക് വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക. ഇനി ഇതിലേക്ക് കടുകും ഉലവയും ഇട്ടു പൊട്ടിക്കണം. ഇനി ചെറിയുള്ളി ചേർത്ത് നന്നായി വഴറ്റികൊടുക്കുക. ഉള്ളിയുടെ കളർ മാറി വരുമ്പോൾ അതിലേക്ക് ഇഞ്ചിയും വെളുത്തുള്ളിയും ചേർത്ത് കൊടുത്ത് അതിന്റെ പച്ചമണം മാറുന്ന വരെ വഴറ്റുക. ഇതിലേക്ക് പച്ചമുളകും കറിവേപ്പിലയും  കൂടി ചേർക്കുക.

ഇനി ഇതിലേക്ക് എടുത്തു വെച്ചിരിക്കുന്ന പൊടികളായ മുളക്പൊടി മഞ്ഞൾപ്പൊടി എന്നിവ ഇട്ടു പച്ചമണം മാറുന്ന വരെ വറുത്തെടുക്കുക. കരിഞ്ഞുപോകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. തീ ഏറ്റവും ചെറുതായി വച്ചിട്ട് വേണം പൊടികൾ ഇടാൻ.അതിനുശേഷം കുടംപുളി വെള്ളത്തോടൊപ്പം ഇട്ടുകൊടുക്കുക.

ഇതിലേക്കായി ആവശ്യത്തിനുള്ള വെള്ളവും ഉപ്പും കൂടി ചേർത്ത് നന്നായി തിളക്കാൻ അനുവദിക്കുക. തിളച്ചു വന്ന കറിയിലേക്ക് മീൻ കഷ്ണങ്ങൾ ഇട്ടു കൊടുത്തതിനു ശേഷം തീ കുറച്ച് വെച്ചു ഒന്നു വറ്റിച്ചെടുക്കുക. മീൻ കഷ്ണങ്ങൾ മൂടുവാനുള്ള വെള്ളം ഉണ്ടാകാൻ ശ്രദ്ധിക്കണം. അടച്ചു വെച്ചു വേകിച്ചതിനു ശേഷം ചട്ടി തുറന്നു നോക്കുമ്പോൾ എണ്ണ തെളിഞ്ഞു വരുന്നതായി കാണാൻ കഴിയും.

അതാണ് കറി റെഡി ആയി എന്നതിന്റെ പാകം. ഇനി ഇതിന്റെ മേലേക്കായി സ്‌പെഷ്യൽ ആയി കുറച്ച് പച്ചവെളിച്ചെണ്ണയും കറിവേപ്പിലയും കൂടി ചേർത്ത് അടച്ചു വെച്ചാൽ കറി റെഡി ആയി. രണ്ട് ദിവസം വരെ ഈ കറി ചൂടാക്കി കഴിക്കാവുന്നതാണ്. തക്കാളിയും മല്ലിപൊടിയും നമ്മൾ ഈ കറിയിലേക്ക് ഇടുന്നില്ല. അത്കൊണ്ട് പെട്ടെന്ന് കേടാകാതെ ഇരിക്കാൻ സഹായിക്കുന്നു.