വീട്ടമ്മമാർക്ക്‌ അടുക്കളയിൽ ഉപകാരപ്രദമായ കുറച്ചു ട്രിക്കുകൾ ! ഇത്തരം ടിപ്പുകൾ നമ്മുടെ ദൈനംദിന ജീവിതത്തിൽ വളരെ അത്യാവശ്യമാണ്..

നമ്മുടെ ദൈനംദിന ജീവിതത്തിൽ വളരെയധികം ഉപകാരപ്രദമായ കുറച്ചു ടിപ്പുകളാണ് ഇന്ന് പറയുന്നത്. ആദ്യത്തെ ടിപ്പ് എന്താണെന്ന് വച്ചാൽ, നമ്മുടെ കിച്ചനിലുണ്ടാവുന്ന ഫൈബറിൻ്റെ പാത്രങ്ങൾ കുറച്ച് കാലം കഴിയുമ്പോൾ കറപിടിച്ചു കഴിഞ്ഞാൽ നാം അത് ഉപയോഗിക്കാതിരിക്കാറാണ് പതിവ്.

എന്നാൽ ഫൈബർ പാത്രങ്ങളിലെ കറകൾ മാറാൻ കറയുള്ള ഭാഗത്ത് കുറച്ച് ബേക്കിംങ് സോഡ ഇട്ട് കൊടുക്കുക. അതിൻ്റെ മുകളിലായി കുറച്ച് വിനാഗിരിയും, ഡിഷ് വാഷ് ലിക്വിഡും ഒഴിക്കുക. ശേഷം മിക്സാക്കി പാത്രത്തിൽ സ്പ്രെഡ് ചെയ്യുക. ഒരു പത്തുമിനുട്ട് കഴിഞ്ഞ ശേഷം സ്കബ്ബർ കൊണ്ട് ഉരച്ച് കഴുകി എടുത്തു നോക്കു.

ഫൈബ്ബർ പാത്രം പുതിയത് പോലെ തിളങ്ങുന്നത് കാണാം. വേറൊരു ടിപ്പ് എന്താണെന്ന് വച്ചാൽ നമ്മൾ ചായപ്പൊടിയും, കാപ്പിപ്പൊടിയും പോലുള്ളത് പകുതി ഡബ്ബയിൽ ഇട്ട ശേഷം ബാക്കി വന്നു കഴിഞ്ഞാൽ നാം റബ്ബർ ബാൻ്റൊക്കെ ഇട്ട് വയ്ക്കാറാണ് പതിവ്. എന്നാൽ ഒട്ടും വായു കടക്കാതെ എങ്ങനെ സൂക്ഷിക്കാമെന്ന് നോക്കാം.

അതിനായി ഒരു കത്തിയെടുത്ത് അതിൻ്റെ മൂർഛയില്ലാത്ത ഭാഗം ചൂടാക്കുക. ചൂടായ ഭാഗമെടുത്ത് കട്ട് ചെയ്ത ഭാഗത്ത്  വയ്ക്കുക. കത്തി അധികം ചൂടാവാൻ പാടില്ല. അപ്പോൾ അത് ഫുൾ കവറായതായി കാണാം. ഇങ്ങനെ ചെയ്തു കഴിഞ്ഞാൽ ഒട്ടും വായുസഞ്ചാരം അകത്ത്  പ്രവേശിക്കുകയില്ല.

ഇനി മറ്റൊരു ടിപ്പ് എന്താണെന്ന് നോക്കാം. അതിനായി നമുക്ക് വേണ്ടത് ഹാർപ്പിക്കാണ്. വീടിൻ്റെ ഡോറിൻ്റെ സൈഡിലൊക്കെ ഉറുമ്പുകൾ ഉണ്ടാകാറുണ്ട്. ഈ ഉറുമ്പുകളെ തുരത്താൻ വേണ്ടി ഡോറിൻ്റെ സൈഡിലൊക്കെ ഹാർപ്പിക് ഇട്ട് കൊടുക്കുക.

ശേഷം ഒലിച്ചു വരുന്നതൊക്കെ തുടച്ചു കളയുക. ഉറുമ്പിനെ തുരത്താൻ വളരെയധികം സഹായകമായ ഒരു മാർഗ്ഗമാണിത്.