വീട്ടമ്മയ്‌ക്കൊരു കൂട്ടുകാരി ! ഇതാ 10 അടുക്കള ടിപ്‌സുകൾ ! ഇതിൽ എല്ലാം നിങ്ങൾക്ക് ഉപകാരപ്പെടും. തീർച്ച !!

അടുക്കളയിലെ കുഞ്ഞു കുഞ്ഞു സംശയങ്ങൾ എല്ലാവർക്കും ഉള്ളതാണ്. ആരെങ്കിലും കേട്ടാൽ വളരെ നിസാരമായി തോന്നാമെങ്കിലും അടുക്കളയിലെ ജോലികൾ തീർത്താലും തീരാത്തതാണ് അത് ചെയ്യുന്നവർക്ക്. അതുപോലെ സാധാരണയായി അടുക്കളയിൽ പെരുമാരുന്നവർക്കുണ്ടാകുന്ന ചില കുഞ്ഞു കുഞ്ഞു സംശയങ്ങളും അതിന്റെ പരിഹാര മർഗവുമാണ് ഇതിൽ പറയുന്നത്. 

  1. ആദ്യമായി മുട്ട പുഴുങ്ങിയതിനു ശേഷം മുറിക്കുമ്പോൾ പൊട്ടി പോകാറുണ്ട് അതിനു പരിഹാരമായി മുറിക്കുന്നതിന് മുൻപ് ആ കത്തി അല്പ നേരം ചൂട്‌ വെള്ളത്തിൽ ഇട്ടു വെച്ചതിനു ശേഷം മുറിക്കുകയാണെങ്കിൽ പൊട്ടിപോകാതെ കിട്ടും. 

2. ബാക്കി വരുന്ന ദോശ മാവ് അല്ലെങ്കിൽ ഇഡഡ്‌ലി മാവ് പുളിച്ചു പോയെങ്കിൽ അതിൽ രണ്ടോ മൂന്നോ സ്പൂണ് പാൽ ചേർത്തു മിക്സ് ചെയ്യുക ആണെങ്കിൽ അത് വളരെ നന്നായി കിട്ടും. 

3. കത്തിയിൽ കറയോ മുളഞ്ഞിയോ ആയിട്ടുണ്ടെങ്കിൽ അത് പോകാനായിട്ട് അല്പം വെളിച്ചെണ്ണ തേച്ചു കൊടുത്തതിനു ശേഷം അതൊന്നു തീയിൽ കാണിച്ചു തുടച്ചെടുത്താൽ മതിയാകും. 

4. ഇനി ദോശ ഉണ്ടാക്കുമ്പോൾ ഒട്ടിപിടിക്കാതിരിക്കാൻ ഒരു സവാളയുടെ കഷ്ണം എടുത്തതിനു ശേഷം അതിന്റെ കറ തേച്ചു പിടിപ്പിച്ചതിനു ശേഷം ദോശ ഉണ്ടാക്കുകയാണെങ്കിൽ ഒട്ടും ഒട്ടിപിടിക്കാതെ കിട്ടുന്നതായിരിക്കും. 

5. പച്ച കായ മുറിക്കുമ്പോൾ നമ്മുടെ കൈയിലും കത്തിയിലും കറ പിടിക്കാതിരിക്കാൻ ഇത്തിരി ഉപ്പും വെളിച്ചെണ്ണയും കൂടി തേച്ചു പിടിപ്പിച്ചാൽ മതിയാകും. 

6. മുട്ട പുഴുങ്ങുമ്പോൾ പൊട്ടി പോകാതെ ഇരിക്കാൻ അല്പം വിനാഗിരി കൂടി തൂകി കൊടുക്കുന്നത് നല്ലതാണ്. 

7. കോളിഫ്ലവർ ഉണ്ടാകുമ്പോൾ ചൂട്‌ വെള്ളത്തിൽ ഒരു ടീസ്പൂൺ ഉപ്പും അല്പം മഞ്ഞൾപൊടി ഉം കൂടി ചേർത്ത് മിക്സ് ചെയ്‌ത് വയ്ക്കുക. കണ്ണിനു കാണാൻ കഴിയാത്ത കീടങ്ങൾ വരെ പോകുന്നതായിരിക്കും.

8 . ബട്ടർ അല്ലെങ്കിൽ ചീസ് നന്നായി ഗ്രേറ്റ് ചെയ്തു കിട്ടാനായിട്ട് ഗ്രേറ്റ് ചെയ്യുന്നതിന് മുൻപായി അത് കുറച്ച് നേരം ഫ്രിഡ്ജിൽ വെയ്ക്കുന്നത് നല്ലതായിരിക്കും. 

9. പച്ചക്കായ മുറിച്ചിടുന്ന വെള്ളത്തിൽ അല്പം ഉപ്പും വെളിച്ചെണ്ണയും ചേർത്താൽ കറ ഇല്ലാതെ കിട്ടുന്നതാണ്. 

10 . തക്കാളിയുടെ തോല് ഈസി ആയി കളയാൻ വേണ്ടി അത്  കുക്കറിൽ ഇട്ടു ഒന്നു വിസിൽ അടിക്കുകയോ അല്ലെങ്കിൽ കുറച്ചു നേരം ചൂട് വെള്ളത്തിൽ ഇട്ടു വയ്ക്കുകയോ ചെയ്യുന്നത് നന്നായിരിക്കും. 

x