കുട്ടികളുടെ ഒരു ദിവസത്തെ ശരിയായ ഭക്ഷണരീതി ഇതാണ്.. ബുദ്ധിവികാസത്തിന് ശ്രദ്ധിക്കേണ്ട ഭക്ഷണങ്ങൾ..

സ്കൂൾ കുട്ടികളുടെ ഭക്ഷണകാര്യത്തിൽ പ്രത്യേക ശ്രദ്ധ കൊടുക്കേണ്ടത് അനിവാര്യമാണ്. ശരിയായ രീതിയിൽ തന്നെ ഭക്ഷണം നൽകുവാൻ എല്ലാ രക്ഷിതാക്കളും ശ്രദ്ധിക്കണം. കുട്ടിയുടെ ഒരു ദിവസത്തെ ശരിയായ ഭക്ഷണം എങ്ങനെ ആയിരിക്കണം എന്ന് നോക്കാം.

ശരാശരി അഞ്ച് വയസ്സുവരെയാണ് കുട്ടികളുടെ ബ്രെയിൻ ഡെവലപ്മെന്റ് നടക്കുന്നത്. ഇതുകൊണ്ടുതന്നെ ഈ സമയങ്ങളിൽ ആവശ്യത്തിന് ഫാറ്റ്, മിനറൽസ്, പ്രോട്ടീൻ എന്നിവ ലഭിച്ചിരിക്കണം. ഇതിനുശേഷം കാൽസ്യം പോലെയുള്ള മിനറൽസ് അത്യാവശ്യമാണ്.

എന്നാൽ ഇന്നത്തെക്കാലത്ത് രാവിലത്തെ ബ്രേക്ക്ഫാസ്റ്റ് എന്ന് പറഞ്ഞു കൊടുക്കുന്നത് പ്രിസർവേറ്റീവ് അടങ്ങിയ ഭക്ഷണങ്ങളാണ്. പഠിക്കാൻ പോകുന്ന കുട്ടി ഒരു ദിവസം മുഴുവനായി കഴിക്കുന്ന ഭക്ഷണത്തിന്റെ പകുതിയെങ്കിലും രാവിലെ കഴിച്ചിരിക്കണം. കാർബോഹൈഡ്രേറ്റ് പ്രോട്ടീൻ എന്നിവയുടെ കോമ്പിനേഷൻ ആയിരിക്കണം രാവിലത്തെ ഭക്ഷണം.

മുട്ട, ഏത്തപ്പഴം പുഴുങ്ങിയത്, വെജിറ്റബിൾസ് എന്നിവ രാവിലെ നൽകാം. എന്നാൽ ഇവയിലൊയൊന്നും മധുരത്തിനു വേണ്ടി പഞ്ചസാര ഉപയോഗിക്കാതിരിക്കുകയാണ് നല്ലത്. കാരണം ഇത് കുട്ടികൾക്ക് അമിതവണ്ണവും ക്ഷീണവും ഉണ്ടാകുന്നതിന് കാരണമാകും.

11 മണി ഭക്ഷണത്തിനു വേണ്ടി കുട്ടികൾക്ക് ഫ്രൂട്ട്സ് നട്സ് എന്നിവ കൊടുത്തു വിടാവുന്നതാണ്. ഇല്ലെങ്കിൽ പച്ചക്കറികൾ നിറച്ച സാൻവിച്ച് പോലുള്ളവയും നൽകാവുന്നതാണ്. കുട്ടിക്കാലം മുതൽ തന്നെ തൈര് മോര് എന്നിവ അവരെ ശീലിപ്പിക്കുന്നത് നല്ലതാണ്.

ഉച്ച സമയത്ത് ചീരക്കറി ബീറ്റ്റൂട്ട് തോരൻ എന്നിങ്ങനെ വ്യത്യസ്ത നിറത്തിലുള്ള കറികളായി ഉച്ചക്ക് നൽകാവുന്നതാണ്. ചെറുപ്പം മുതലേ കുട്ടികളെ സാലഡ് കഴിപ്പിച്ച് ശീലിപ്പിക്കുന്നത് നല്ലതായിരിക്കും. നാലു മണിക്ക് സ്കൂളിൽ നിന്നും കുട്ടികൾ വീട്ടിലേക്ക് എത്തുമ്പോൾ പ്രിസർവേറ്റീവ് അടങ്ങിയ ബേക്കറി ഉൽപ്പന്നങ്ങൾ നൽകാതെ വീട്ടിൽ തന്നെ ഉണ്ടാക്കിയവ നൽകുകയോ അല്ലെങ്കിൽ പഴങ്ങളും നൽകുന്നതാണ്. രാത്രിയിലെ ഭക്ഷണം എട്ടുമണിക്ക് മുൻപുതന്നെ കഴിപ്പിച്ച് ശീലിപ്പിക്കുക.

x