സേവനാഴിയിൽ മാവ് മുകളിലേക്ക് കയറുന്ന പ്രശ്നം നേരിടാറു ണ്ടോ? ഇങ്ങനെ ചെയ്ത് നോക്കൂ. വളരെ എളുപ്പത്തിൽ ശരിയാക്കാം !

ഇടിയപ്പം, നൂലപ്പം, നൂൽപ്പുട്ട് എന്നിങ്ങനെ പല പേരുകളിലാണ് കേരളത്തിൽ ഇടിയപ്പം അറിയപ്പെടുന്നത്. നമ്മുടെ വീടുകളിൽ എല്ലാം തന്നെ പ്രാതലിന് ഒരു പ്രധാന വിഭവം തന്നെയാണ് ഇടിയപ്പം. വളരെ ടേസ്റ്റിയും സോഫ്റ്റും ആയതിനാൽ നൂലപ്പം കൂടുതലാളുകൾ ഇഷ്ടപ്പെടുന്നു.

പ്രധാനമായും അരിപ്പൊടി കുഴച്ച്‌ ഉണ്ടാക്കിയെടുക്കുന്ന മാവാണ് ഇടിയപ്പം ഉണ്ടാക്കാനായി ഉപയോഗിക്കുന്നത്. സേവനാഴി എന്നുള്ള ഉപകരണമാണ് പ്രധാനമായും ഇടിയപ്പം ഉണ്ടാക്കാൻ ആയി നമ്മുടെ വീടുകളിൽ എല്ലാം ഉപയോഗിക്കുന്നത്. സേവനാഴിയിൽ സിലിണ്ടറിന് ഉള്ളിൽ അച്ച്‌ ഇട്ടതിനുശേഷം അതിലേക്ക് അരിപ്പൊടി കുഴച്ചെടുത്ത മാവ് നിറച്ചതിനു ശേഷം സേവനാഴിയുടെ ലിവറോടു കൂടിയ മൂടി ഉപയോഗിച്ച് അടിച്ചു വയ്ക്കുന്നു. ഇനി ഇതിന്റെ പുറത്തേക്കു നിൽക്കുന്ന ലിവർ തിരിക്കുമ്പോൾ ഇതിനുള്ളിലെ പ്രസ് ചെയ്യുന്ന സിസ്റ്റം താഴേക്ക് നിറച്ചിരിക്കുന്ന മാവിനെ അമർത്തി അച്ചിലൂടെ കടത്തിവിടുന്നു.

എന്നാൽ പലരുടെയും സേവനാഴിയിൽ വരുന്ന പ്രധാന പ്രശ്നം എന്തെന്നാൽ; രണ്ടോ മൂന്നോ ഇടിയപ്പം ഉണ്ടാക്കിയതിനു ശേഷം ലിവർ തിരിച്ച് താഴേക്ക് തള്ളുമ്പോൾ സേവനാഴിയുടെ ഉള്ളിൽ നിറച്ചു വച്ചിരിക്കുന്ന മാവ് മുകളിലേക്ക് കയറി പോകുന്നു . ഇങ്ങനെ സംഭവിക്കുന്ന സമയത്ത് ഇത് വീണ്ടും തുറന്ന് അതിനുള്ളിലെ മാവ് വീണ്ടും എടുത്ത് ഫിൽ ചെയ്യേണ്ടിവരുന്നു.

ഇതൊഴിവാക്കാനായി ആദ്യം സേവനാഴിയുടെ സിലിണ്ടറിന്റെ അളവിലുള്ള വൃത്തം ഒരു കട്ടിയുള്ള പ്ലാസ്റ്റിക് ഷീറ്റിൽ വരച്ചതിനുശേഷം കത്രിക ഉപയോഗിച്ച് വൃത്തത്തിൽ മുറിച്ചെടുക്കുക. ഇത് കഴുകി വൃത്തിയാക്കിയ ശേഷം ഇടിയപ്പം ഉണ്ടാക്കുന്ന സമയത്ത് സേവനാഴിയിലേക്ക് മാവ് നിറച്ചതിനു ശേഷം അതിനുമുകളിലായി ഈ മുറിച്ചെടുത്ത പ്ലാസ്റ്റിക്കിന്റെ വൃത്തം വെക്കുക.

അതിനുശേഷം സേവനാഴി യുടെ മൂടിവെച്ച് അടയ്ക്കുക. സേവനാഴിയുടെ ഉള്ളിലെ ലിവർ താഴേക്ക് തള്ളുമ്പോൾ പ്ലാസ്റ്റിക് ഷീറ്റ് കൊണ്ടുള്ള വൃത്തം മാവിനെ മുകളിലേക്ക് കയറാതെ തടയുന്നു. ഇത്തരത്തിൽ ഈ പ്രശ്നം പരിഹരിക്കാവുന്നതാണ്. പല വീട്ടമ്മമാരും അടുക്കള ജോലിക്കാരും നേരിടുന്ന ഈ പ്രശ്നം ഇത്തരത്തിൽ വളരേ എളുപ്പത്തിൽ പരിഹരിച്ചു ജോലിഭാരം കുറക്കാവുന്നതാണ്.

x