പൈനാപ്പിൾ ജ്യൂസ് ഇങ്ങനെ ഉണ്ടാക്കി നോക്കൂ. വളരെ എളുപ്പത്തിൽ തയ്യാറാക്കാം കിടിലൻ പൈനാപ്പിൾ ജ്യൂസ്.

ജ്യൂസുകൾ എല്ലാവർക്കും ഇഷ്ടമാണ്. പലതരത്തിലുള്ള ജ്യൂസുകൾ ഇന്ന് സുലഭമായി നമ്മുടെ ചുറ്റുമുണ്ട്. ലെമൺ ജ്യൂസ്, മാംഗോ ജ്യൂസ്, ഓറഞ്ച് ജ്യൂസ് എന്നുതുടങ്ങുന്നു  ജ്യൂസുകളുടെ വെറൈറ്റികൾ. ഇവയെല്ലാം കടകളിൽ നിന്നും ബേക്കറികളിൽ നിന്നും എല്ലാം കഴിക്കുമ്പോൾ വളരെയധികം കാശ് ചെലവാക്കേണ്ടി വരാറുണ്ട്.

എന്നാലും ഇവയെല്ലാം തന്നെ നമ്മുടെ വീടുകളിൽ എളുപ്പത്തിൽ ഉണ്ടാക്കാൻ സാധിക്കുന്നവയാണ്. വേനൽക്കാലത്ത് നിന്ന് ആശ്വാസമേകാൻ ഏറെ സഹായിക്കുന്ന ഒന്നുതന്നെയാണ് ജ്യൂസുകൾ. അത്തരത്തിലുള്ള പൈനാപ്പിൾ ജ്യൂസ് എങ്ങനെയാണ് ഉണ്ടാക്കുക എന്ന് നമുക്ക് പരിശോധിക്കാം.

ഇതിനായി ആദ്യം ഒരു മിക്സിയുടെ ജാർ എടുക്കുക. അതിലേക്ക് ചെറുതായി അരിഞ്ഞിട്ടുള്ള പൈനാപ്പിൾ പീസുകൾ ആഡ് ചെയ്തു കൊടുക്കുക. പൈനാപ്പിൾ നല്ലതുപോലെ തൊലികളഞ്ഞ് എടുത്തിട്ടുണ്ടാകണം.

അല്ലെങ്കിൽ ജ്യൂസ് കുടിക്കുമ്പോൾ  വായയുടെ ഉൾഭാഗങ്ങളിൽ ചൊറിച്ചിൽ അനുഭവപ്പെടാൻ സാധ്യതയുണ്ട്.  ശേഷം അതിലേക്ക് ഒരു അര പീസ് പച്ചമുളക് ആഡ് ചെയ്യുക. ശേഷം നല്ലതുപോലെ തൊലികളഞ്ഞ് വൃത്തിയാക്കിയ ചെറിയ പീസ് ഇഞ്ചി ആഡ് ചെയ്യുക. ശേഷം ഒരു നുള്ള് ഉപ്പ് ആഡ് ചെയ്യുക. ശേഷം തണുത്ത വെള്ളം ആഡ് ചെയ്യുക.

അതിലേക്ക് മധുരത്തിന് ആവശ്യമുള്ള അളവിൽ പഞ്ചസാര ചേർക്കുക. ശേഷം നല്ലതുപോലെ മിക്സിയിലിട്ട് അടിച്ചെടുക്കുക. ഇത്തരത്തിൽ അരഞ്ഞു വന്ന് കഴിയുമ്പോൾ മറ്റൊരു പാത്രത്തിലേക്ക് അരിച്ചെടുക്കുക. കൂടുതൽ തണുപ്പിനായി ഇതിലേക്ക് ഐസ് ക്യൂബുകൾ ആഡ് ചെയ്തു കൊടുക്കുക.

ശേഷം സർവ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്. വളരെ ടേസ്റ്റി ആയിട്ടുള്ള ഒരു ശീതളപാനീയം ആണിത്. ഇത്തരത്തിൽ പൈനാപ്പിൾ ജ്യൂസ്‌ ഉണ്ടാക്കി നോക്കാൻ എല്ലാവരും ശ്രമിക്കണം.

x