സ്വാദിഷ്ടമായ കപ്പ സ്റ്റ്യൂ ഉണ്ടാക്കാം വളരെ എളുപ്പത്തിൽ ! വീട്ടിൽ എല്ലാർക്കും ഇഷ്ടമാകും ഈ രുചിക്കൂട്ട്

മലയാളികൾ എല്ലാവർക്കും തന്നെ പൊതുവായ ഇഷ്ടപ്പെടുന്ന ഒരു ഭക്ഷ്യ വിഭവമാണ് കപ്പ. കപ്പ കൊണ്ടുണ്ടാക്കിയ ഏതെങ്കിലുമൊരു ഭക്ഷണം കഴിച്ചു നോക്കാത്ത ഒരു മലയാളി പോലും ഉണ്ടാവുകയില്ല. ഒരുപാട് പോഷകഗുണങ്ങൾ അടങ്ങിയിട്ടുള്ള ഒരു ഭക്ഷ്യവിഭവമാണ് കപ്പ.

 ‘മറ്റു ഭക്ഷണങ്ങൾക്കൊപ്പമോ, അല്ലെങ്കിൽ ചായയുടെ കൂടെയോ കഴിക്കാൻ സാധിക്കുന്നതും, വളരെ പെട്ടെന്ന് തന്നെ കപ്പ ഉപയോഗിച്ച് കൊണ്ട് ഉണ്ടാക്കാൻ പറ്റിയതുമായ കപ്പ സ്റ്റ്റ്യൂവിന്റെ റെസിപ്പിയാണ് ഇന്നിവിടെ നിങ്ങൾക്ക് പരിചയപ്പെടുത്തുന്നത്. ഈ വിഭവം തയ്യാറാക്കുന്നതിന് വേണ്ടി ഒരു കിലോയോളം കപ്പ ചെറിയ കഷണങ്ങളാക്കി അരിഞ് തയ്യാറാക്കി വയ്ക്കുക.

അതിനുശേഷം ഇത് ഒരു പ്രഷർ കുക്കറിൽ ആവശ്യത്തിന് ഉപ്പും, വെള്ളവും ചേർത്ത് വേവിച്ചെടുക്കുക. അടുത്തതായി അഞ്ചോ, ആറോ കഷണം ചെറിയ ഉള്ളിയും ഒരു കഷ്ണം വെളുത്തുള്ളിയും നന്നായി ചതച്ച് മാറ്റിവയ്ക്കുക. അതിനുശേഷം ഒരു നോൺസ്റ്റിക് പാൻ ചൂടാക്കി രണ്ട് ടേബിൾസ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് ചെറിയ ചൂടിൽ ചതച്ചുവെച്ച വെളുത്തുള്ളിയും, ചുവന്നുള്ളിയും നന്നായി വഴറ്റിയെടുക്കുക.

ഇതിൻറെ കൂടെ ആവശ്യത്തിനുള്ള കറിവേപ്പിലയും ചേർക്കേണ്ടതാണ്. രണ്ടു മിനിറ്റു നേരം ഇത് നന്നായി വഴറ്റിയെടുക്കുക. നന്നായി വഴറ്റിയെടുത്ത ശേഷം ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ മുളകുപൊടി കൂടി ചേർത്ത് കൊടുക്കുക. മുളകുപൊടിയുടെ പച്ചമണം മാറുന്നതുവരെ നന്നായി മിക്സ് ചെയ്ത് കൊടുക്കേണ്ടതാണ്. അതിനുശേഷം നേരത്തെ നേരത്തെ വേവിച്ചു വെച്ചിട്ടുള്ള കപ്പ ഇതിലേക്ക് ഇട്ട് കൊടുക്കുക. അടുത്തതായി ചേരുവുകൾ എല്ലാം തന്നെ നല്ല രീതിയിൽ  മിക്സ് ആക്കുക.

നല്ല രീതി യോജിപ്പിച്ചശേഷം ഒരു ടീസ്പൂൺ വെളിച്ചെണ്ണയും ഇതിലേക്ക് ഒഴിച്ചു കൊടുക്കുക. ചേരുവകളെല്ലാം ഒന്നുകൂടെ നല്ല രീതിയിൽ മിക്സ് ആക്കി വെക്കുക. എല്ലാം നല്ല രീതിയിൽ മിക്സ് ആക്കിയതിനു ശേഷം ശേഷം മറ്റൊരു പാത്രത്തിലേക്ക് മാറ്റി സെർവ് ചെയ്യാവുന്നതാണ്. സ്വാദിഷ്ടമായ കപ്പ സ്റ്റ്യൂ എല്ലാവരും തന്നെ ഒരിക്കലെങ്കിലും പരീക്ഷിച്ച് നോക്കേണ്ടതാണ്.

x