മലയാളികളുടെ പ്രിയപ്പെട്ട രസം ഇങ്ങനെ ഒന്നുണ്ടാക്കി നോക്കൂ.

വെസ്റ്റ് ഇന്ത്യക്കാരുടെ ഒരു പ്രധാന ഒഴിച്ചുകറി വിഭവം ആണ് രസം. പല ആളുകളും പല രീതിയിലും രസം ഉണ്ടാക്കാറുണ്ടെങ്കിലും ശരിയായ സ്വാദ് ലഭിക്കാറില്ല. അതുകൊണ്ടുതന്നെ രസം എങ്ങനെയാണ് ഉണ്ടാക്കുക  എന്ന് നമുക്ക് പരിശോധിക്കാം.

ആദ്യമായി അല്പം പുളി വെള്ളത്തിൽ ലയിപ്പിച്ച് എടുക്കണം. അതിനായി വാളംപുളി എടുത്ത് 10 മിനിറ്റ് നേരം ചെറുചൂടുവെള്ളത്തിൽ കുതിർത്താനായി ഇടുക. ശേഷം കൈ കൊണ്ട് നന്നായി തിരുമ്മി ലയിപ്പിച്ച് എടുത്തതിനുശേഷം അരിച്ചെടുക്കുക. അതിനുശേഷം രണ്ട് ടീസ്പൂൺ കുരുമുളക് എടുക്കുക. എന്നിട്ട് നല്ലതുപോലെ ചതച്ചെടുക്കുക. ഒരുപാട് പൊടിഞ്ഞു പോകാതിരിക്കാൻ ശ്രദ്ധിക്കേണ്ടതുണ്ട്.

അതിനുശേഷം അല്പം ഇഞ്ചി, വെളുത്തുള്ളി,ചുവന്നുള്ളി എന്നിവ കൂടി നല്ലതുപോലെ ചതച്ചെടുത്ത് വയ്ക്കുക. ശേഷം ഒരു പാത്രത്തിൽ  മൂന്ന് ടേബിൾസ്പൂൺ എണ്ണ ചൂടാകാൻ വെക്കുക. എണ്ണ ചൂടായി വരുമ്പോൾ അതിലേക്ക് അല്പം കടുകും, ഉലുവയും ചേർത്ത് കൊടുക്കുക.

കടുക് നന്നായി പൊട്ടി വരുമ്പോൾ മൂന്ന് വറ്റൽമുളക് കട്ട് ചെയ്ത് ചേർത്തു കൊടുക്കുക. വറ്റൽമുളക് പെട്ടെന്ന് കരിഞ്ഞു പോകാൻ സാധ്യതയുള്ളതു കൊണ്ട് പെട്ടെന്ന് ഒന്ന് ഇളക്കിയതിനുശേഷം നേരത്തെ ചതച്ച് വെച്ചിരുന്ന ഇഞ്ചി, വെളുത്തുള്ളി, ചെറിയുള്ളിഎന്നിവ ചേർക്കുക.

ശേഷം തീ  ഒരു മീഡിയം ഫ്ലേയിമിൽ വെച്ച് ഈ ചേരുവകളെല്ലാം ഒരു ബ്രൗൺ കളർ ആകുന്നതുവരെ നല്ലപോലെ വഴറ്റി എടുക്കുക. എല്ലാം നന്നായി വഴന്നു വന്നതിനുശേഷം തീ  ലോ  ഫ്ലേമിൽ  ഇടുക. എന്നിട്ട് അതിലേക്ക് അല്പം മല്ലിപൊടി, മുളകുപൊടി, അൽപം മഞ്ഞൾപൊടി, ശേഷം നേരത്തെ ചതച്ച് വെച്ചിരുന്ന കുരുമുളക് എന്നിവ ആഡ് ചെയ്യുക.

അതിൻറെ പച്ചമണം മാറുന്നതുവരെ നല്ലതുപോലെ ഒന്ന് വാഴറ്റുക. ശേഷം ഒരു തക്കാളി ചെറിയ കഷ്ണങ്ങളാക്കി അരിഞ്ഞത് ഇതിലേക്ക് ചേർക്കുക. അൽപം കറിവേപ്പില കൂടി ചേർത്തതിനുശേഷം നേരത്തെ തയ്യാറാക്കി വെച്ചിരുന്ന പുളി പിഴിഞ്ഞ വെള്ളം ഇതിലേക്ക് ഒഴിക്കുക. ശേഷം മൂന്ന് കപ്പ് വെള്ളം ആഡ് ചെയ്യുക. ശേഷം അല്പം കായപ്പൊടി കൂടി ചേർക്കുക.

അത് കഴിഞ്ഞ് തീ ഒരല്പം ലോ ഫ്ലേയിമിൽ വെച്ചുകൊടുത്തു നല്ലതുപോലെ വേവിക്കുക. ഇതിലേക്ക് അല്പം ഉപ്പു കൂടി ചേർത്തതിനുശേഷം 5 മിനിറ്റ് കൂടി വേവിക്കുക. ഇതോടെ മലയാളികളുടെ പ്രധാന ഇഷ്ട വിഭവമായ  രസം റെഡി ആയിരിക്കുന്നു.

x