വീട്ടു മുറ്റത്തെ കറിവേപ്പിലയ്ക്ക് ഇത്രയും ഗുണമോ👁️? ആരേയും ഞെട്ടിക്കും ഈ ഗുണങ്ങൾ🤩!! ആരും അറിയാതെ പോയ രഹസ്യം !😛🍃

നമ്മുടെ വീട്ടുമുറ്റത്തെ കറിവേപ്പിലയുടെ ഗുണങ്ങൾ നമ്മൾക്ക് കുറച്ചൊക്കെ അറിയാമെങ്കിലും കാര്യമാക്കാത്തവരാണ് നമ്മൾ. കറിയിലും മറ്റും ചേർക്കുമെങ്കിലും ഭക്ഷണം കഴിക്കുമ്പോൾ കറിയിൽ നിന്നൊക്കെ എടുത്തുകളയുന്നവരാണ് നമ്മൾ. എന്നാൽ കറിവേപ്പില ചില്ലറക്കാരനല്ല. എന്നാൽ ഇതിൻ്റെ ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം. 

നമ്മുടെ വീട്ടുമുറ്റത്ത് തന്നെ ഒരു കറിവേപ്പിൻ്റെ ചെടി നട്ടുവളർത്താൻ ശ്രമിക്കുക. കാരണം കടയിൽ നിന്ന് വാങ്ങുമ്പോൾ ഫ്രഷായത് കിട്ടില്ല. വീട്ടിൽ വളർത്തിയ കറിവേപ്പില വൃത്തിയായി കഴുകി കറിയിൽ ചേർത്താൽ അത് ഭക്ഷണത്തിൻ്റെകൂടെ കഴിക്കുക. കറിയിൽ നിന്ന് എടുത്ത് കഴിക്കാൻ മടിയുള്ളവർ ഇത് പൊടിച്ച് കറിയിൽ ചേർത്താൽ നമ്മുടെ ശരീരത്തിൽ അതിൻ്റെ ഗുണങ്ങൾ ലഭിക്കും. കുട്ടികൾക്കൊക്കെ ഇങ്ങനെ നൽകുന്നതാണ് നല്ലത്.

ഇതിൽ വിറ്റമിനുകളായ എ,ബി, സി, ഇ, ആൻ്റി ഓക്സിഡൻറുകളും, പ്ലാൻസ്റ്റീറോകൾ, അമിനോ ആസിഡുകൾ, ഗ്ലൈക്കോ സൈഡ്സുകൾ, പ്ലാവനോയിഡുകളും അടങ്ങിയിരിക്കുന്നു. കാർബോഹൈഡ്രേറ്റ്സ്, മഗ്നീപ്പ്, നാരുകൾ, കാത്സ്യം, ഫോസ്ഫറസ്, നാരുകൾ, ഇരുമ്പ്, ചെമ്പ്, മഗ്നീഷ്യം, ധാതുക്കൾ തുടങ്ങിയ പോഷകങ്ങളും ഇതിൽ അടങ്ങിയിട്ടുണ്ട്. ദഹനപ്രക്രിയ സുഖമമാക്കാൻ കറിവേപ്പില കൊണ്ട് സാധിക്കും.മോരിൽ  ഇഞ്ചിയും കറിവേപ്പിലയും അരച്ച് കുടിക്കുന്നത് ദഹനപ്രശ്നങ്ങൾക്ക് നല്ലൊരു പരിഹാരമാണ്.

കൂടാതെ കറിവേപ്പില ജ്യൂസിൽ നാരങ്ങാനീര് ഒഴിച്ച് കഴിക്കുന്നതും ദഹനപ്രശ്നങ്ങൾക്ക് നല്ലൊരു മാർഗ്ഗമാണ്. കൂടാതെ കൃമിശല്യം മാറാനും വളരെ നല്ലതാണ് കറിവേപ്പില. വിറ്റമിൻ എ അടങ്ങിയതിനാൽ  കാഴ്ചശക്തി വർദ്ധിപ്പിക്കുവാൻ കറിവേപ്പില കഴിക്കുന്നതു മൂലം സാധിക്കും. പിന്നെ അനീമിയ പോലുള്ള രോഗങ്ങൾക്കും ദിവസവും കറിവേപ്പില കഴിക്കുന്നത് നല്ലതാണ്. കൂടാതെ ഒരു ഗ്ലാസ് വെള്ളത്തിൽ കറിവേപ്പിലയിട്ട് തിളപ്പിച്ച വെള്ളം വെറും വയറ്റിൽ കുടിക്കുന്നത് അസഡിറ്റി പ്രശ്നം ഉള്ളവർക്കും പ്രതിരോധശേഷി വർദ്ധിപ്പിക്കാനും നല്ലതാണ്.

മലബന്ധമുള്ളവർക്ക് കറിവേപ്പില കഴിക്കുന്നത് വളരെ നല്ലതാണ്. കൂടാതെ നമ്മുടെ ശരീരത്തിന് രോഗ പ്രതിരോധശേഷി കൂട്ടാൻ സഹായിക്കും. അതുപോലെ ആസ്മയുള്ളവർക്കും, തുമ്മൽ ഉള്ളവർക്കും കറിവേപ്പിലയും മഞ്ഞളും അരച്ച് കഴിക്കുന്നത് നല്ലതാണ്. ശരീരത്തിൽ ഏതെങ്കിലും പ്രാണികൾ കടിച്ചാൽ അവിടെ കറിവേപ്പില അരച്ച് പുരട്ടുന്നത് നല്ലതാണ്.     

ചർമ്മത്തിലുണ്ടാവുന്ന പല രോഗങ്ങൾക്കും കറിവേപ്പില അരച്ചുപുരട്ടുന്നത് നല്ലതാണ്. മഞ്ഞളും കറിവേപ്പിലയും കൂട്ടി അരച്ചത് പുഴുക്കടി മാറാൻ വളരെ നല്ലതാണ്. കൂടാതെ കാൽപാദം വിണ്ടു കീറുന്നതുമാറാനും കുഴിനഖം ഇല്ലാതാക്കാനും സഹായിക്കുന്നു. കറിവേപ്പില വായിലിട്ട് ചവച്ചരക്കുന്നത് വായ ഫ്രഷായി നിൽക്കാൻ നൽകാൻ. മൗത്ത് വാഷ് ഉപയോഗിക്കുന്നതിനു പകരം ഇങ്ങനെ ചെയ്താൽ മതി. നമ്മുടെ മുടി സംരക്ഷിക്കുന്നതിന് ഏറ്റവും നല്ല ഒന്നാണ് കറിവേപ്പില.

കറിവേപ്പില ഇട്ട് കാച്ചിയ വെളിച്ചെണ്ണ തലയിൽ തേക്കുന്നത് മുടി വളർച്ചയ്ക്കും മുടിയുടെ ആരോഗ്യത്തിനും നല്ലതാണ്. അതുപോലെ സൗന്ദര്യ സംരക്ഷണത്തിനും കറിവേപ്പില നല്ലതാണ്. മുഖക്കുരു ഉളളവർക്ക് കറിവേപ്പില അരച്ച് പുരട്ടുന്നത് വളരെ നല്ലതാണ്. അനേകം ഗുണങ്ങളുള്ള നമ്മുടെ വീട്ടുമുറ്റത്തെ കറിവേപ്പിലയെ  എപ്പോഴും ഭക്ഷണത്തിൽ ഉൾപ്പെടുത്താൽ ശ്രമിക്കുക.

x