കപ്പ ഉപയോഗിച്ച് ഒരു അടിപൊളി പലഹാരം തയ്യാറാക്കിയാലോ.

കപ്പ ഉപയോഗിച്ച് ആരോഗ്യത്തിന് നല്ലതും അതോടൊപ്പം സ്വാദുള്ള ഒരു വിഭവം തയ്യാറാക്കിയാലോ. ഇതിലേക്ക് ആവശ്യമായിട്ടുള്ള ചേരുവകളും എങ്ങനെ ഉണ്ടാക്കാം എന്നും കീഴെ നൽകിയിരിക്കുന്നു. ഒരു കപ്പ തോലിയെല്ലാം കളഞ്ഞ് നന്നായി കഴുകി വൃത്തിയാക്കി വെക്കുക. ശേഷം ഇതേ കപ്പ ഒരു ഗ്രേറ്റർ ഉപയോഗിച്ച് ഗ്രേറ്റ് ചെയ്യുക. ഗ്രേറ്റ് ചെയ്തെടുത്ത ഈ കപ്പ കൈ ഉപയോഗിച്ച് നന്നായി പിഴിഞ്ഞ് ഇതിൽ നിന്നും വെള്ളം എല്ലാം കളഞ്ഞ് മറ്റൊരു പാത്രത്തിലേക്ക് മാറ്റുക.

ഒരു പാൻ ചൂടാക്കാൻ വയ്ക്കുക. ഇതിലേക്ക് കാൽ കപ്പ് വെള്ളവും, രണ്ട് ശർക്കരയും ചേർത്ത് ശർക്കര ലായിനി തയ്യാറാക്കുക. രണ്ട് കപ്പ് ചീകിയ കപ്പയിലേക്ക് മുക്കാൽ കപ്പ് തേങ്ങ ചിരകിയത് ചേർക്കുക. ഇതിലേക്ക് നേരത്തെ തയ്യാറാക്കി വച്ചിരിക്കുന്ന ശർക്കര ലായനി ചേർക്കുക. ഇവയെല്ലാം ചേർത്ത് നന്നായി മിക്സ് ചെയ്യുക.

വളരെ കട്ടിയിൽ ആണ് ഇരിക്കുന്നതെങ്കിൽ ആവശ്യത്തിനു വെള്ളവും ചേർക്കാവുന്നതാണ്. ഇതിലേക്ക് നാല് ടീസ്പൂൺ ഗോതമ്പുപൊടിയും ചേർത്ത് നന്നായി കൈ ഉപയോഗിച്ച് മിക്സ് ചെയ്യുക. ഇടിയപ്പത്തിന്റെ മാവിന്റെ പരുവത്തിലാണ് ഇത് കുഴച്ച് എടുക്കേണ്ടത്. ഒരു വാഴയില ചൂടാക്കിയെടുക്കുക.

ഇതിലേക്ക് തയ്യാറാക്കി വച്ചിരിക്കുന്ന മിക്സിയിൽ നിന്നും ഒരല്പം വെച്ച് അമർത്തിയതിന് ശേഷം വാഴയില മടക്കുക. ഒരു ഇഡലി പാത്രത്തിൽ ആവശ്യത്തിന് വെള്ളം ഒഴിച്ച് അതിനുമുകളിൽ തട്ട് വെച്ച് അതിലേക്ക് നേരത്തെ മടക്കി വെച്ചിരുന്ന വാഴ ഇല ഓരോന്നായി വച്ചു കൊടുക്കുക. ശേഷം 10 മിനിറ്റ് ആവിയിൽ വേവിച്ചെടുക്കുക.

Credits : ladies planet by ramshi

x