കപ്പ കൊണ്ടൊരു ഷെയ്ക്ക് ഉണ്ടാക്കിയാലോ. വളരെ എളുപ്പം

വളരെ എളുപ്പത്തിൽ കപ്പ ഉപയോഗിച്ച് ഒരു ഷെയ്ക്ക് ഉണ്ടാക്കാൻ പഠിക്കാം. വളരെ കുറവ് ചെറു കൾ മാത്രമാണ് ഇതിനായി ആവശ്യം വരുന്നത്. ഇതിലേക്ക് ആവശ്യമായിട്ടുള്ള ചേരുവകളും എങ്ങനെ ഉണ്ടാക്കാം എന്നും കീഴെ നൽകിയിരിക്കുന്നു. രണ്ടു വലിയ കപ്പ തൊലി കളഞ്ഞു ചെറുതായി അരിഞ്ഞു വയ്ക്കുക. ഒരു പാത്രത്തിലേക്ക് കപ്പ വേവാൻ ആയിട്ടുള്ള വെള്ളം ഒഴിക്കുക .

വെള്ളം ചൂടായി വരുമ്പോൾ ഇതിലേക്ക് നേരത്തെ മുറിച്ചു വച്ചിരിക്കുന്ന കപ്പ ചേർക്കുക. കപ്പ കുത്തിയാൽ ഉടയുന്ന രീതിയിൽ വേവിച്ചെടുക്കുക. കപ്പ നന്നായി വെന്താൽ മറ്റൊരു പാത്രത്തിലേക്ക് വെള്ളമില്ലാതെ മാറ്റാവുന്നതാണ്. ശേഷം കപ്പ ചൂടാറാൻ വെക്കുക. കപ്പ നന്നായി തണുത്താൽ ഒരു മിക്സിയുടെ ജാറിലേക്ക് ചേർക്കുക.

ഇതിലേക്ക് 2 ടേബിൾ സ്പൂൺ പഞ്ചസാര ചേർക്കുക. 2 ഗ്ലാസ് പാല് ചേർക്കുക. തിളപ്പിച്ച് തണുത്ത പാലും, തിളപ്പിക്കാത്ത പാലും ചേർക്കാവുന്നതാണ്. ശേഷം ഇതിലേക്ക് പത്തു രൂപയ്ക്ക് ലഭിക്കുന്ന ബോൾ ഐസ്ക്രീം ഒരെണ്ണം ചേർക്കുക. രണ്ടു ടേബിൾ സ്പൂൺ ബൂസ്റ്റും ചേർക്കുക. ഇവയെല്ലാം ചേർത്ത് നന്നായി അരച്ചെടുക്കുക. നന്നായി പതയുന്ന വരെ അരച്ചെടുക്കണം. ശേഷം ഒരു ഗ്ലാസ്സിലേക്ക് മാറ്റി കുടിക്കാവുന്നതാണ്. വേണമെങ്കിൽ തണുപ്പിച്ച് കുടിക്കാം.

Credits : Lillys Natural World

x