വളരെ എളുപ്പം കപ്പ പുട്ട് തയ്യാറാക്കിയാലോ. ആരും കൊതിച്ചു പോകും.

ഈ വിഭവം ഉണ്ടാക്കുന്നതിന് ആവശ്യമായിട്ടുള്ള ചേരുവകളും എങ്ങനെ ഉണ്ടാക്കാം എന്നും കീഴെ നൽകിയിരിക്കുന്നു. ഒരു ചെറിയ കപ്പ തൊലി കളഞ്ഞു വയ്ക്കുക. രണ്ട് പുട്ടിന്റെ വലുപ്പത്തിലുള്ള കപ്പയാണ് എടുത്തിരിക്കുന്നത്. എടുത്ത് കപ്പയുടെ നടു വശം മുറിക്കുക. ശേഷം ഒരു ഗ്രൈൻഡർ ഉപയോഗിച്ച് നന്നായി ചീകിയെടുക്കുക. ചീകിയെടുത്ത ഈ കപ്പ് നന്നായി കഴുകുക.

ഒരു ബൗളിലേക്ക് 250 ഗ്രാം പുട്ടു പൊടി ചേർക്കുക. ഇതിലേക്ക് കഴുകി വൃത്തിയാക്കിയ ചീകിയി കപ്പ ചേർക്കുക. ഇവ രണ്ടും ചേർത്ത് കൈ കൊണ്ട് നന്നായി മിക്സ് ചെയ്യുക. തയ്യാറാക്കി വെച്ചിരിക്കുന്ന ഈ മിക്സ് ഒരു മിക്സിയുടെ ജാറിലേക്ക് ചേർക്കുക. ശേഷം നന്നായി പൊടിച്ചെടുക്കുക. പൊടിച്ചെടുത്ത് ഈ പൊടി മറ്റൊരു ബൗളിലേക്ക് മാറ്റുക.

ഇതിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർക്കുക. ഇതോടൊപ്പം ഒരു കപ്പ് തേങ്ങ ചിരകിയതും രണ്ട് ടേബിൾ സ്പൂൺ നെയ്യും ചേർക്കുക. ഇവയെല്ലാം ചേർത്ത് നന്നായി മിക്സ് ചെയ്യുക. ഒരു പുട്ട് കുടത്തിലേക്ക് ലേശം വെള്ളം ഒഴിച്ച് തിളപ്പിക്കുക. വെള്ളം തിളച്ചാൽ പുട്ട് കുറ്റിയിലേക്ക് ആദ്യം തേങ്ങ ചിരകിയത് ചേർക്കുക.

ശേഷം തയ്യാറാക്കി വെച്ചിരിക്കുന്ന കപ്പ പൊടി ചേർക്കുക. മുകൾ വശത്തായി അല്പം തേങ്ങ ചിരകിയതും ചേർക്കുക. പുട്ട് വെന്ത് കഴിഞ്ഞാൽ മറ്റൊരു പാത്രത്തിലേക്ക് മാറ്റാവുന്നതാണ്. വളരെ എളുപ്പം തന്നെ തയ്യാറാക്കിയ ഈ കപ്പ പുട്ട് ചിക്കൻ കറിയുടെ കൂടെയോ മറ്റു കറികളുടെ ഒപ്പമോ കഴിക്കാവുന്നതാണ്.

Credits : Lillys natural Tips

x