കടല പരിപ്പ് ഉണ്ടെങ്കിൽ ഇങ്ങനെ ചെയ്ത് നോക്കു. വളരെ എളുപ്പം തയ്യാറാക്കാം. കുട്ടികൾക്ക് വളരെ ഇഷ്ട്ടപ്പെടും

ഒരു കപ്പ് കടലപ്പരിപ്പ് ഒരു മണിക്കൂർ വെള്ളത്തിൽ കുതിർത്ത് വെക്കുക. ഒരു പാനിൽ രണ്ടു കപ്പ് വെള്ളം ചൂടാക്കാൻ വയ്ക്കുക. ഇതിലേക്ക് നേരത്തെ മാറ്റിവച്ചിരുന്ന കടലപ്പരിപ്പ് വെള്ളമില്ലാതെ ചേർത്ത് 5 മിനിറ്റ് അടച്ച് വെച്ച് വേവിക്കുക.

ഇവ ചെറുതായി ഉടഞ്ഞ് വരുമ്പോൾ ഇതിലേക്ക് ആവശ്യത്തിന് ഉപ്പും ഒരു ടീസ്പൂൺ ചെറിയ ജീരകവും ഒരു ടീ സ്പൂൺ നെയ്യും ചേർത്ത് എല്ലാം നന്നായി ഇളക്കുക. വെള്ളം നന്നായി തിളച്ചു വരുമ്പോൾ ഇതിലേക്ക് ഒരു കപ്പ് റവ ചേർക്കുക. ഒട്ടും കട്ടകൾ ഇല്ലാതെ ഇളക്കിയെടുക്കുക.

നന്നായി മിക്സ് ആക്കിയ ഈ കൂട്ടിലേക്ക് അരക്കപ്പ് തേങ്ങ ചിരകിയതും ചേർത്ത് ഇവ നന്നായി മിക്സ് ചെയ്യുക. ശേഷം തീ ചുരുക്കി വെച്ച് രണ്ട് മിനിറ്റ് മൂടി വച്ച് വേവിക്കുക. രണ്ടു മിനിട്ടിനു ശേഷം ഇതിലേക്ക് ഒരു സ്പൂൺ നെയ്യും ചേർത്ത് നന്നായി മിക്സ് ചെയ്തു. പിന്നീട് തീ ചുരുക്കി വെച്ച് മറ്റൊരു ബൗളിലേക്ക് മാറ്റി ചൂടാറാൻ വയ്ക്കു.

ചൂട് ചെറുതായി മാറി വരുമ്പോൾ കൈയ്യിൽ വെള്ളം തേച്ച് കൂട്ടിൽ നിന്നും ചെറിയ ഉരളകൾ തയ്യാറാക്കി എടുക്കുക. ഉരുട്ടിയെടുത്ത എല്ലാ ഉരുളകളും മറ്റൊരു ഇഡ്ഡലിത്തട്ടിൽ വെച്ച് ആവിയിൽ വേവിച്ച് എടുക്കുക. 10 മിനിറ്റ് അടച്ച് വെച്ച് വേവിച്ചാൽ മതിയാകും. ശേഷം മറ്റൊരു പാത്രത്തിലേക്ക് മാറ്റി കഴിക്കാവുന്നതാണ്.

Credits : Amma Secret recipes

x