കടല പരിപ്പ് പ്രഥമൻ ഇത്രയും എളുപ്പം തയ്യാറാക്കാമായിരുന്നോ.. ആർക്കും വളരെ എളുപ്പം തയ്യാറാക്കാൻ പറ്റുന്ന രീതി.

250 ഗ്രാം കടലപ്പരിപ്പ് ഒരു ബൗളിലേക്ക് ചേർക്കുക. ഇതിലേക്ക് ആവശ്യത്തിനു വെള്ളമൊഴിച്ച് നന്നായി കഴുകിയെടുക്കുക. ശേഷം വെള്ളം എല്ലാം മാറ്റുക. ഒരു കുക്കറിലേക്ക് ഒരു ടീസ്പൂൺ നെയ്യ് ചേർക്കുക. ഇതിലേക്ക് വെള്ളമില്ലാത്ത കടലപ്പരിപ്പ് മുഴുവനായി ചേർക്കുക. ശേഷം 3 മിനിറ്റ് നന്നായി വഴറ്റുക.

നന്നായി വഴന്നുവരുമ്പോൾ ഇതിലേക്ക് അര ലിറ്റർ തിളച്ച വെള്ളം ചേർക്കുക. ശേഷം കുക്കർ അടച്ചു വെച്ച് നാല് വിസിൽ വരുന്നതുവരെ വേവിക്കുക. മറ്റൊരു പാത്രത്തിൽ 400 ഗ്രാം ശർക്കര ചേർക്കുക. ഇതിലേക്ക് മുക്കാൽ കപ്പ് വെള്ളം ചേർത്ത് തിളപ്പിച്ച് ശർക്കര ലായനി തയ്യാറാക്കുക. ഇതേസമയം കടലപ്പരിപ്പ് വെന്ത് വന്നിട്ടുണ്ടാകും.

ഇവ മറ്റൊരു സോസ് പാനിലേക്ക് മറ്റുക. ഇതിലേക്ക് തയ്യാറാക്കിയ ശർക്കര ലായനി ഒഴിക്കുക. ശേഷം നന്നായി ഇളക്കി യോജിപ്പിക്കുക. ശേഷം നന്നായി ഇളക്കി തിളപ്പിക്കുക. നന്നായി കുറുകി വരുമ്പോൾ ഇതിലേക്ക് ഒരു സ്പൂൺ നെയ്യ് ചേർക്കുക. നന്നായി തിളപ്പിച്ച് ഇരു നിറം ആകുമ്പോൾ ഒരു കപ്പ് പാല് ചേർക്കുക. ശേഷം നന്നായി യോജിപ്പിക്കുക. ഇവ നന്നായി കുറുകി വരുമ്പോൾ തീ ചുരുക്കി വയ്ക്കുക.

മറ്റൊരു പാനിൽ ഒരു ടീ സ്പൂൺ നെയ്യ് ഒഴിച്ച് ചൂടാക്കുക. ഇതിലേക്ക് ആവശ്യത്തിന് തേങ്ങകൊത്ത് ചേർക്കുക. ഇവ നന്നായി ഇളക്കി ഇതിലേക്ക് അണ്ടിപരിപ്പും ഉണക്ക മുന്തിരിയും ചേർത്ത് ഇളക്കുക. ഇത് തിളച്ചുകൊണ്ടിരിക്കുന്ന പായസത്തിലേക്ക് ചേർക്കുക. ഇതോടൊപ്പം ഏലക്കായ ചതച്ചതും ചേർക്കുക. ഒരു നുള്ള് ഉപ്പും ചേർത്ത് നന്നായി ഇളക്കുക. രുചികരമായ കടല പരിപ്പ് പ്രഥമൻ തയ്യാറായിരിക്കുകയാണ്.

Credits : Sruthis Kitchen

x