വയനാട് ചുരത്തിൽ നിന്നും ലഭിക്കുന്ന കാട മുട്ട ഫ്രൈ അതെ രുചിയിൽ വീട്ടിൽ തന്നെ തയ്യാറാക്കാം.

വയനാട് ചുരത്തിൽ നിന്നും ലഭിക്കുന്ന കാട മുട്ട ഫ്രൈ അതെ രുചിയിൽ വീട്ടിൽ തന്നെ തയ്യാറാക്കാം. ഇതിനായി ആവശ്യം വരുന്ന ചേരുവകളും എങ്ങനെ ഉണ്ടാക്കാം എന്നും കീഴെ നൽകിയിരിക്കുന്നു. ഒരു പാൻ ചൂടാക്കി അതിലേക്ക് രണ്ട് ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് തിളപ്പിക്കുക.

ഇതിലേക്ക് അര ടീസ്പൂൺ ചതച്ച വെളുത്തുള്ളിയും അല്പം കറിവേപ്പിലയും ചേർത്ത് വഴറ്റി എടുക്കുക. ഇതിലേക്ക് കാൽ ടീസ്പൂൺ മഞ്ഞൾപൊടിയും, അര ടീസ്പൂൺ മുളകുപൊടിയും, മുക്കാൽ ടീസ്പൂൺ ചിക്കൻ മസാലയും ചേർത്ത് നന്നായി മിക്സ് ചെയ്യുക. തീ ചുരുക്കി വെച്ച് ഇട്ട മസാലയുടെ പച്ച മണം മാറുന്നത് വരെ ഇളക്കുക.

ശേഷം ഇതിലേക്ക് പത്ത് കാട മുട്ട പുഴുങ്ങിയത് ചേർക്കുക. ഇവയെല്ലാം നന്നായി മിക്സ് ആക്കിയതിന് ശേഷം ഇതിലേക്ക് ആവശ്യത്തിന് ഉപ്പ് പൊടിയും ചേർത്ത് നന്നായി മിക്സ് ചെയ്യുക. ചെറു തീയിൽ ഇവയെല്ലാം ചേർത്ത് കുറച്ച് നേരം ഇളക്കിയെടുക്കുക.

ശേഷം തീ കെടുത്തി മറ്റൊരു പാത്രത്തിലേക്ക് ഇത് മാറ്റാവുന്നതാണ്. ഇതിലേക്ക് അൽപം സബോള ചെറുതായി അരിഞ്ഞ് മുകളിലിടുക. വളരെ എളുപ്പം തന്നെ കാടമുട്ട ഫ്രൈ തയ്യാറാക്കിയിരിക്കുകയാണ്.

Credits : ഉമ്മച്ചിന്റെ അടുക്കള by shereena