പച്ചക്കായ ഇങ്ങനെ കറി വെച്ച് നോക്കു. ചോറിന് വേറെ കറി ഒന്നും വേണ്ട.

നേന്ത്രക്കായ ഇങ്ങനെ കറി വെച്ച് നിങ്ങൾ കഴിച്ചട്ടുണ്ടാവില്ല. വളരെ വ്യത്യസ്തമായ രീതിയിൽ എളുപ്പം തയ്യാറാക്കാം. ഇതിനായി ആവശ്യം വരുന്ന ചേരുവകളും എങ്ങനെ തയ്യാറാക്കാം എന്നും കീഴെ നൽകിയിരിക്കുന്നു. ഒരു പാനിൽ 2 ടീസ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക. വിളിച്ചെണ്ണ ചൂടായതിനു ശേഷം ഇതിലേക്ക് ഒരു ടിസ്പൂൺ കടുക് ഇട്ട് പൊട്ടിക്കുക.

ശേഷം ഇതിലേക്ക് മൂന് വറ്റൽ മുളക് പൊട്ടിച്ച് ചേർക്കുക. ഇതോടൊപ്പം അര ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റും ചേർക്കുക. ഇവ എല്ലാം ഇളക്കി മിക്സ് ചെയ്ത് വഴറ്റി എടുക്കുക. ചെറുതായി വഴന്ന് വരുമ്പോൾ ഒരു വലിയ പച്ചക്കായ ചെറുതായി അറിഞ്ഞ് ചേർക്കുക.

ഇതിലേക്ക് നാല് പച്ചമുളക് ചെറുതായി അറിഞ്ഞ് ചേർക്കുക. ഇതോടൊപ്പം ഇതിലേക്ക് ആവശ്യമായ ഉപ്പും ചേർത്ത് ഇളക്കി മിക്സ് ചെയ്യുക. നന്നായി ഇളക്കി മിക്സ് ചെയ്തതിന് ശേഷം ഇതിലേക്ക് അര കാൽ ലിറ്റർ വെള്ളം ഒഴിക്കുക.

ശേഷം അടച്ച് വെച്ച് വേവിച്ച് എടുക്കുക. പച്ചക്കായ വെന്ത് വെള്ളം വറ്റി വന്നാൽ ഇതിലേക്ക് ആവശ്യത്തിന് തേങ്ങ ചിരകിയത് ചേർക്കുക. ശേഷം നന്നായി ഇളക്കി മിക്സ് ചെയ്യുക. ശേഷം മറ്റൊരു പാത്രത്തിലേക്ക് മാറ്റി ചോറിന്റെ കൂടെ കഴിക്കാവുന്നതാണ്.

Credits : Sruthis Kitchen

x