ഖ്രതകുമാരി ജ്യൂസ്. മുടി വളരാൻ വളരെ ഉപകരിക്കുന്ന ജ്യൂസ്

ഉത്തരാഖണ്ഡിൽ വളരെ പേരുകേട്ട ഒരു ജ്യൂസ് ആണ് ഖ്രതകുമാരി ജ്യൂസ്. മുടി വളരാൻ വളരെ ഉപകരിക്കുന്ന ജ്യൂസ് എന്ന പേരിലാണ് ഇവ അറിയപ്പെടുന്നത്. എന്നാൽ ഈ ജ്യൂസ് തയ്യാറാക്കാൻ വളരെ എളുപ്പവുമാണ്. ജ്യൂസ് തയ്യാറാക്കാൻ ആവശ്യമായ ചേരുവകളും എങ്ങനെ തയ്യാറാക്കാം എന്നും കീഴെ നൽകിയിരിക്കുന്നു.

ഒരു മിക്സിയുടെ ജാറിലേക്ക് ഒരു കഷണം ഇഞ്ചി ചെറുതായി മുറിച്ച് ചേർക്കുക. ഇതിലേക്ക് പുളിയുള്ള രണ്ട് ടേബിൾ സ്പൂൺ തൈര് ചേർക്കുക. ഇതോടൊപ്പം എരുവുള്ള ഏഴ് കാന്താരിമുളകും, ഒരു ടീസ്പൂൺ ഉപ്പും, ഒരു ചെറുനാരങ്ങയുടെ നീരും ചേർക്കുക.

ഈ ജ്യൂസിന്റെ പ്രധാന ചേരുവ ഇനിയാണ് ചേർക്കുന്നത്. ഇതേ സമയം ഒരു കറ്റാർ വാഴയിൽ നിന്നും വെള്ളനിറമുള്ള ജെൽ മുറിച്ചു മാറ്റുക. ഇവ നേരത്തെ തൈര് ചേർത്തിരുന്ന മിക്സിയുടെ ജാറിലേക്ക് ചേർക്കുക.

ഇതിലേക്ക് ആവശ്യത്തിന് തണുത്ത വെള്ളം ചേർത്ത് നന്നായി മിക്സിയിൽ അരച്ച് എടുക്കുക. തയ്യാറാക്കിയ ഈ ജ്യൂസ്‌ മറ്റൊരു ഗ്ലാസിലേക്ക് മാറ്റി കുടിക്കാവുന്നതാണ്. കറ്റാർവാഴ ചേർത്തത് കൊണ്ടാണ് ഇവയെ ഖ്രതകുമാരി ജ്യൂസ് എന്ന പേരിൽ അറിയപ്പെടുന്നത്. ദിവസവും ഈ ജ്യൂസ് കുടിക്കാവുന്നതാണ്.

Credits : Lillys natural tips

x