സംസ്ഥാനത്തെ ഭക്ഷ്യ പൊതുവിതരണ വകുപ്പിന്റെ പുതിയ നോട്ടീസ് പുറത്തുവന്നിരിക്കുകയാണ്. ഫേസ്ബുക്കിലൂടെയാണ് പുതിയ നോട്ടീസ് പുറത്തുവന്നിരിക്കുന്നത്. പുതിയ അറിയിപ്പ് പ്രകാരം 2021 ഡിസംബർ മാസത്തിലെ റേഷൻ വിതരണം ഇന്നലെ (31/12/2021) അവസാനിച്ചിരിക്കുകയാണ്. ഇതോടൊപ്പം 2022 ജനുവരി മാസത്തിലെ റേഷൻ വിതരണം ഇന്ന് (1/1/2022) ആരംഭിച്ചിരിക്കുകയാണ്.
2022 ജനുവരി മാസത്തിൽ ജനങ്ങൾക്ക് ലഭിക്കാനിരിക്കുന്ന റേഷൻ വിഹിതങ്ങൾ കീഴെ നൽകിയിരിക്കുന്നു. എല്ലാ റേഷൻകാർഡ് ഉപഭോക്താക്കൾക്കും ഇത് ബാധകമായിരിക്കും.
എഎവൈ റേഷൻ കാർഡ് ഉപഭോക്താക്കൾക്ക് 30 കിലോ അരിയും 4 കിലോ ഗോതമ്പും സൗജന്യമായി ലഭിക്കും. ഇതോടൊപ്പം ഒരു കിലോ പഞ്ചസാര 21 രൂപ നിരക്കിലും, ഒരു പാക്കറ്റ് ആട്ട ആറ് രൂപയ്ക്കും ലഭിക്കും. കേന്ദ്ര സർക്കാരിന്റെ PMGKAY പദ്ധതിപ്രകാരം നാലു കിലോ അരിയും ഒരു കിലോ ഗോതമ്പും കാർഡിലെ ഓരോ അംഗങ്ങൾക്കും സൗജന്യമായി ലഭിക്കുന്നതായിരിക്കും.
PHH കാർഡിലെ ഓരോ അംഗത്തിനും നാലു കിലോ അരിയും ഒരു കിലോ ഗോതമ്പും കിലോയ്ക്ക് രണ്ടു രൂപ നിരക്കിൽ ലഭിക്കും. കേന്ദ്ര സർക്കാരിന്റെ PMGKAY പദ്ധതിപ്രകാരം നാലു കിലോ അരിയും ഒരു കിലോ ഗോതമ്പും കാർഡ് ഓരോ അംഗങ്ങൾക്കും സൗജന്യമായി ലഭിക്കുന്നതായിരിക്കും. AAY, PHH വിഭാഗത്തിലുള്ള വൈദ്യുതീകരിക്കപെട്ട വീടുകളിലെ കാർഡിന് 1.5 ലിറ്റർ മണ്ണെണ്ണ ലഭിക്കും.
നില റേഷൻ കാർഡിലെ ഓരോ അംഗങ്ങൾക്കും കിലോയ്ക്ക് നാല് രൂപ നിരക്കിൽ രണ്ട് കിലോ അരി ലഭിക്കും. കിലോയ്ക്ക് 17 രൂപ നിരക്കിൽ ഒരു കിലോ മുതൽ നാല് കിലോ വരെ ആട്ടയും ലഭിക്കും. ഇതോടൊപ്പം റേഷൻ കാർഡിലെ നീക്കിയിരുപ്പ് അനുസരിച്ച് കാർഡിന് മൂന്നു കിലോ സ്പെഷ്യൽ അരി 15 രൂപ നിരക്കിൽ ലഭിക്കും.
വെള്ള റേഷൻ കാർഡ് ഉപഭോക്താക്കൾക്ക് കിലോയ്ക്ക് 10.90 രൂപ നിരക്കിൽ ഏഴ് കിലോ അരി ലഭിക്കും. കിലോയ്ക്ക് 17 രൂപ നിരക്കിൽ ഒരു കിലോ മുതൽ നാല് കിലോ വരെ ആട്ടയും ലഭിക്കും.ഇതോടൊപ്പം റേഷൻ കാർഡിലെ നീക്കിയിരുപ്പ് അനുസരിച്ച് കാർഡിന് മൂന്നു കിലോ സ്പെഷ്യൽ അരി 15 രൂപ നിരക്കിൽ ലഭിക്കും. നീല, വെള്ള വിഭാഗത്തിലുള്ള വൈദ്യുതീകരിക്കപെട്ട വീടുകളിലെ കാർഡിന് 1 ലിറ്റർ മണ്ണെണ്ണ ലഭിക്കും. മണ്ണെണ്ണ ലിറ്ററിന് 53 രൂപയാണ്.
NPI റേഷൻകാർഡ് ഉപഭോക്താക്കൾക്ക് കിലോയ്ക്ക് 10.90 രൂപ നിരക്കിൽ രണ്ട് കിലോ അരി ലഭിക്കും. കിലോയ്ക്ക് 17 രൂപ നിരക്കിൽ ഒരു കിലോ ആട്ടയും ലഭിക്കും. ഇതോടൊപ്പം റേഷൻ കാർഡിലെ നീക്കിയിരുപ്പ് അനുസരിച്ച് കാർഡിന് മൂന്നു കിലോ സ്പെഷ്യൽ അരി 15 രൂപ നിരക്കിൽ ലഭിക്കും.